KSDLIVENEWS

Real news for everyone

വിമാന യാത്രികരേ നിങ്ങള്‍ കാത്തിരുന്ന തീരുമാനം എത്തി, നടപ്പാക്കുന്നത് എയര്‍ ഇന്ത്യ, ആകാശത്തും ഇനി ഇന്റര്‍നെറ്റ്!

SHARE THIS ON

ദില്ലി: വിമാന യാത്രക്കാർക്ക് സന്തോഷമാകുന്ന തീരുമാനവുമായി എയർ ഇന്ത്യ. ആഭ്യന്തര റൂട്ടുകളില്‍ ഇൻ-ഫ്ലൈറ്റ് വൈ-ഫൈ കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്ന രാജ്യത്തെ ആദ്യ വിമാനക്കമ്ബനിയായി എയർ ഇന്ത്യ.

2025 ജനുവരി 1 മുതല്‍, തെരഞ്ഞെടുത്ത എയർ ഇന്ത്യ വിമാനങ്ങളില്‍ യാത്രക്കാർക്ക് അവരുടെ യാത്രക്കിടയില്‍ സൗജന്യ ഇൻ്റർനെറ്റ് ആസ്വദിക്കാനാകും. എയർ ബസ് എ 350, ബോയിങ് 787-9, എയർബസ് A321neo വിമാനങ്ങളിലെ യാത്രക്കാർക്കാണ് സൗജന്യ ഇൻ്റർനെറ്റ് ആക്‌സസ് ആസ്വദിക്കാനാകുക. ബ്രൗസ് ചെയ്യാനും സോഷ്യല്‍ മീഡിയ ഉപയോഗിക്കാനും കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ചാറ്റ് ചെയ്യാനും സാധിക്കും.

ഇന്റർനെറ്റ് കണക്റ്റിവിറ്റി ഇപ്പോള്‍ ആധുനിക യാത്രയുടെ അവിഭാജ്യ ഘടകമാണെന്നും എയർ ഇന്ത്യയുടെ ചീഫ് കസ്റ്റമർ എക്സ്പീരിയൻസ് ഓഫീസർ രാജേഷ് ദോഗ്ര പറഞ്ഞു. ഐഒഎസ്, ആൻഡ്രോയിഡില്‍ പ്രവർത്തിക്കുന്ന ലാപ്‌ടോപ്പുകള്‍, ടാബ്‌ലെറ്റുകള്‍, സ്‌മാർട്ട്‌ഫോണുകള്‍ എന്നിവയില്‍ വൈഫൈ സേവനം ലഭിക്കും. യാത്രക്കാർക്ക് ഒരേസമയം ഒന്നിലധികം ഉപകരണങ്ങള്‍ ബന്ധിപ്പിക്കാൻ കഴിയും. ന്യൂയോർക്ക്, ലണ്ടൻ, പാരീസ്, സിംഗപ്പൂർ തുടങ്ങിയ അന്താരാഷ്‌ട്ര റൂട്ടുകളിലെ വിജയകരമായ പൈലറ്റ് പ്രോഗ്രാമിനെ തുടർന്നാണ് ആഭ്യന്തര യാത്രയിലും നെറ്റ് നല്‍കാൻ തീരുമാനമായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!