KSDLIVENEWS

Real news for everyone

സ്കൂള്‍ കലോത്സവത്തില്‍ സ്വര്‍ണക്കപ്പിനായി ഇ‌ഞ്ചോടിഞ്ച് മത്സരം; ഒരു ദിവസം ബാക്കി നില്‍ക്കെ മുന്നേറ്റം തുടര്‍ന്ന് കണ്ണൂര്‍

SHARE THIS ON

തിരുവനന്തപുരം: അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂള്‍ കലോത്സവം അവസാനിക്കാൻ ഒരു ദിവസം ബാക്കി നില്‍ക്കെ സ്വർണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം.

249 മത്സരങ്ങളില്‍ 179 എണ്ണം പൂർത്തിയായപ്പോള്‍ 713 പോയിന്റുമായി നിലവിലെ ചാമ്ബ്യൻമാരായ കണ്ണൂരാണ് മുന്നില്‍. 708 പോയിന്റുമായി കോഴിക്കോടും തൃശൂരും രണ്ടാം സ്ഥാനത്തുണ്ട് 702 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനത്താണ്. സ്കൂളുകളില്‍ ആലത്തൂർ ഗുരുകുലം ഹയർ സെക്കന്ററി സ്കൂള്‍ 123 പോയിന്റുമായി ഒന്നാം സ്ഥാനത്ത് മുന്നേറുകയാണ്. നേരത്തെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന തിരുവനന്തപുരം കാ‍‍ർമല്‍ ഹയർ സെക്കന്ററി സ്കൂള്‍ 93 പോയിന്റുമായി രണ്ടാം സ്ഥാനത്തായി.

കൗമാരമേള നാലാം ദിനത്തിലേക്ക് കടന്നതോടെ സ്വർണ്ണക്കപ്പിനായുള്ള പോരാട്ടം കൂടുതല്‍ കടുക്കുകയാണ്. സംഘാടനത്തില്‍ കാര്യമായ പരാതികളില്ലാതെയാണ് തലസ്ഥാനത്ത് മേള പുരോഗമിക്കുന്നത്. ഇന്നലെയും എല്ലാ മത്സരങ്ങളും സമയക്രമം പാലിച്ച്‌ അവസാനിച്ചു. വേദി മൂന്നായ ടാഗോർ തിയേറ്ററില്‍ നടക്കുന്ന ഹൈസ്കൂള്‍ വിഭാഗം നാടക മത്സരം, വേദി ഒന്നില്‍ ഉച്ചയ്ക്ക് നടക്കുന്ന ഹൈസ്കൂള്‍ വിഭാഗം സംഘനൃത്തം, വേദി അഞ്ചില്‍ നടക്കുന്ന ഹയർ സെക്കന്ററി വിഭാഗം നാടോടി നൃത്തം എന്നിവയാണ് ഇന്നത്തെ ജനകീയ ഇനങ്ങള്‍. ഹൈസ്കൂള്‍ ഹയർ സെക്കന്ററി വിഭാഗങ്ങളുടെ മോണോ ആക്റ്റ്, മിമിക്രി മത്സരങ്ങളും ഇന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!