KSDLIVENEWS

Real news for everyone

പഞ്ചായത്ത് ഓഫിസിൽ അതിക്രമിച്ചു കയറി സെക്രട്ടറിയെ  ഭീഷണിപ്പെടുത്തിയെന്നു പരാതി

SHARE THIS ON

മുള്ളേരിയ: കാറഡുക്ക പഞ്ചായത്ത് ഓഫിസിൽ അതിക്രമിച്ചു കയറി സെക്രട്ടറിയെ ഭീഷണിപ്പെടുത്തുകയും ജീവനക്കാരെ വടി ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതായി പരാതി. സംഭവത്തിൽ കുണ്ടാറിലെ സുബ്രഹ്മണ്യഭട്ടിനെതിരെ പഞ്ചായത്ത് സെക്രട്ടറി കെ.പ്രേമലത ആദൂർ പൊലീസിൽ പരാതി നൽകി.

ഇന്നലെ രണ്ടരയ്ക്കാണ് അതിക്രമം. സെക്രട്ടറിയുടെ കാബിനിൽ ജീവനക്കാരുടെ യോഗം നടക്കുന്നതിനിടെ അനുമതിയില്ലാതെ കയറിയ സുബ്രഹ്മണ്യഭട്ട് സെക്രട്ടറിയോട് കയർത്ത് സംസാരിക്കുകയും ചോദ്യം ചെയ്ത ജീവനക്കാരെ കയ്യിലുണ്ടായിരുന്ന ഊന്നുവടി ഉപയോഗിച്ച് മർദിക്കാൻ ശ്രമിച്ചുവെന്നുമാണ് പറയുന്നത്.

കെട്ടിട നികുതി അടയ്ക്കാൻ പഞ്ചായത്ത് ജീവനക്കാർ ഫോണിൽ വിളിച്ചത് ചോദ്യം ചെയ്തുകൊണ്ടാണ് ഇയാൾ ഓഫിസിലെത്തിയത്. ഓഫിസ് പ്രവർത്തനം തടസ്സപ്പെടുത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത ഇയാൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. പൊലീസ് അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!