മയ്യിത്ത് പരിപാലന ക്ലാസ് ശ്രദ്ദേയമായി

കല്ലൻകൈ: കല്ലങ്കയ് ശാഖ വനിതാ ലീഗ് കമ്മിറ്റി റമദാൻ അറിവിന്റെ ഭാഗമായി മയ്യിത്ത് പരിപാലന ക്ലാസ്സും ഇസ്ലാമിക് വിജ്ഞാന ക്ലാസ്സും സംഘടിപ്പിച്ചു നാല് മണിക്കൂറിലേറെ നീണ്ട ക്ലാസ്സിൽ നൂറിലധികം സ്ത്രീകളാണ് പങ്കെടുത്തത്, പരിപാടി വനിതാ ലീഗ് ജില്ലാ ജോയിൻ സെക്രട്ടറി നജ്മ അബ്ദുൽ ഖാദർ, ഉദ്ഘാടനം ചെയ്തു, വനിതാ ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ആയിഷകല്ലൻകൈ അദ്ധ്യക്ഷം വഹിച്ചു, വനിതാ ലീഗ് ജില്ലാ ജോയിൻ സെക്രട്ടറി ആയിഷ ഫർസാന ക്ലാസ്സിന് നേതൃത്വം നൽകി, അഡ്വ:സെമിറ ഫൈസൽ, സെമിനസിദ്ദിഖ് ബേക്കൽ, റസ്മീന ഹാരിസ് മഠത്തിൽ, മൈമൂന കണ്ണൂർ, നൂർജാൻ കുന്നിൽ തുടങ്ങിയവർ സംബന്ധിച്ചു ശാഖ പ്രസിഡന്റ് ദിൽഷാദ് ജീലാനി സ്വാഗതവും, സെക്രട്ടറി ഹാജറ സമദ് നന്ദിയും പറഞ്ഞു.