അബ്ദുള്‍ റഹീമിന് 20 കൊല്ലം തടവ് ശിക്ഷ, 19 കൊല്ലം പൂര്‍ത്തിയാക്കിയതിനാല്‍ ഒരു കൊല്ലം കഴിഞ്ഞ് മോചനം

റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫെറോക് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചന കാര്യത്തില്‍ കോടതിയുടെ നിർണ്ണായക വിധി.
പൊതുഅവകാശ നിയമ പ്രകാരം 20 വർഷത്തെ തടവിന് കോടതി ശിക്ഷ വിധിച്ചു. നിലവില്‍ ശിക്ഷ അനുഭവിച്ച കാലാവധി കഴിഞ്ഞു മാസങ്ങള്‍ക്കകം റഹീമിന് പുറത്തിറങ്ങാനാകും.
വധശിക്ഷ വിധിച്ചിരുന്ന കേസില്‍ ദിയ ധനം നല്കി സ്വകാര്യ അവകാശപ്രകാരം കുടുംബം മാപ്പ് നല്കിയിരുന്നതിന്റെ അടിസ്ഥാനത്തില്‍ കോടതി വധശിക്ഷ റദ്ദാക്കിയിരുന്നു. അതെ സമയം വിധി പകർപ്പ് കിട്ടിയതിന് ശേഷം അഭിഭാഷകരുമായി സംസാരിച്ച് അപ്പീല്‍ ഉള്‍പ്പടെയുള്ള നിയമ സാധ്യത ആലോചിക്കുമെന്ന് റഹീം സഹായ സമിതി അറിയിച്ചു

