KSDLIVENEWS

Real news for everyone

ക്രൂരമായി മർദ്ദിച്ചെന്ന മാനേജരുടെ പരാതി; നടൻ ഉണ്ണി മുകുന്ദനെതിരെ കേസെടുത്ത് പോലീസ്

SHARE THIS ON

കൊച്ചി: നടന്‍ ഉണ്ണി മുകുന്ദനെതിരെ കേസെടുത്ത് കൊച്ചി ഇന്‍ഫോ പാര്‍ക്ക് പോലീസ്.മര്‍ദ്ദിച്ചെന്ന മാനേജര്‍ വി വിപിന്റെ പരാതിയിലാണ് നടനെതിരെ കേസെടുത്തത്.കൊച്ചിയിലെ തന്റെ ഫ്‌ലാറ്റിലെത്തി മര്‍ദിച്ചു എന്നാണ് വിപിന്‍ കുമാര്‍ പരാതി നല്‍കിയത്.

പലതരം ഫ്രസ്‌ട്രേഷനുണ്ട് ഉണ്ണി മുകുന്ദനെന്നെന്നും സംവിധാനം ചെയ്യാനിരുന്ന പടത്തില്‍ നിന്ന് ഗോകുലം മൂവീസ് പിന്‍മാറി.ഇത് കൂടെയുള്ളവരോടാണ് ഉണ്ണിമുകുന്ദന്‍ തീര്‍ക്കുന്നതെന്നും വിപിന്‍ പരാതിയില്‍ പറയുന്നു.ടൊവിനോ തോമസ് നായകനായ നരിവേട്ടയെ പ്രശംസിച്ചതാണ് മര്‍ദനത്തിന് കാരണമെന്നും വിപിന്‍ പറയുന്നു.വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് കേസെടുത്തത്.

എഎംഎംഎ, ഫെഫ്ക അടക്കമുള്ള സിനിമാ സംഘടനകള്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്ന് വിപിന്‍ കൂട്ടിച്ചേര്‍ത്തു.ഉണ്ണി മുകുന്ദന്‍ വധഭീഷണി മുഴക്കിയെന്നാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!