നാടിന്റെ നോവായി അപൂത്തയുടെ (അഷ്റഫിന്റെ) അകാലത്തിലുള്ള വിയോഗം

✍️സിറാജ് ചൗക്കി
ഇന്നലെ വൈകുന്നേരം മുതൽ അപൂത്തയുടെ വിയോഗ വാർത്ത അറിഞ്ഞ് ഒരു നാട് മുഴുവൻ തേങ്ങുന്ന കാഴ്ചയാണ് കണ്ടത്.. എരിയാലും ബ്ലാർക്കോടും ആസാദ് നഗറും ശോകമൂകമായിരുന്നു
ചെറുപ്പക്കാരായ സുഹൃത്തുക്കൾ ദു:ഖം താങ്ങാനാവാതെ കരയുന്ന കാഴ്ച അത്രത്തോളം അപൂത്തയുടെ അടയാളപ്പെടുത്തലുകൾ നിഴലായി നിൽക്കുന്നത് കൊണ്ടാണ്, ഓരോ സുഹൃത്തുക്കൾക്കും അപൂത്തയെ പറ്റി നല്ലത് പറയാൻ നൂറ് നാവാണ്,
സോഷ്യൽ മീഡിയയിൽ അപൂത്തയെ പലരും അനുസ്മരിക്കുന്നത് കാണാമായിരുന്നു…
നല്ല നല്ല പ്രവർത്തനങ്ങളിൽ പള്ളിയുടെ കാര്യം നബിദിനാഘോഷം, രോഗികളെ ശുശ്രൂഷിക്കൽ , സാമൂഹ്യ പ്രവർത്തനങ്ങളിൽ ഇടപെടൽ കുടുംബത്തിലെ കല്യാണ പരിപാടികൾ അതൊക്കെ അപൂത്ത ഉണ്ടെങ്കിൽ വേറൊരാള് ആവശ്യമില്ലായിരുന്നു
അതായിരുന്നു അപൂത്തയുടെ അടയാളപ്പെടുത്തലുകളിൽ ബാക്കി വെച്ച് പോയത്….
സംസാരത്തിലും നിലപാടുകളിലും കാർക്കശ്യക്കാരനായിരുന്നുവെങ്കിലും സുഹൃ-കുടുംബ ബന്ധങ്ങളിൽ സൗമ്യനായിരുന്നു ….
അർബുദം കലശലായി കാർന്ന് തിന്നുമ്പോഴും ദിവസങ്ങളോളം ഹോസ്പിറ്റലുകളിൽ കഴിഞ്ഞ് വേദനകൾ കടിച്ചിറക്കുമ്പോഴും മറുവാക്ക് പറയാതെ, രോഗത്തെ പഴി പറയാതെ വിധിയിൽ പൂർണ തൃപ്തനായി ക്ഷമിച്ച് ജീവിതത്തിൽ കാണിച്ച മനോ ധൈര്യം തെല്ലും നഷ്ടപ്പെടുത്താതെ മരണത്തിന് കീഴടങ്ങിയ അപൂത്തയെയാണ് കണ്ടത്
അത്കൊണ്ട് തന്നെ അകാലത്തിലുള്ള അപൂത്തയുടെ വേർപാട് നാട്ടുകാർക്കും സുഹൃത്തുക്കൾക്കും കുടുംബക്കാർക്കും താങ്ങാവുന്നതിലും അപ്പുറമാണ്…..
അദ്ദേഹത്തിന്റെ ഖബർ വിശാലമാക്കി നാളെ ജന്നാത്തിൽ ഒരുമിച്ച് കൂട്ടട്ടെ
ഭാര്യ മക്കൾക്കും ബന്ധു മിത്രാധികൾക്കും നാഥൻ ക്ഷമ നൽകട്ടെ . ആമീൻ

