KSDLIVENEWS

Real news for everyone

സര്‍ക്കാരിന് തിരിച്ചടി: യോഗേഷ് ഗുപ്തയ്ക്ക് അഞ്ച് ദിവസത്തിനകം ക്ലിയറന്‍സ് നല്‍കണമെന്ന് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

SHARE THIS ON

ന്യുഡല്‍ഹി: ഡിജിപി യോഗേഷ് ഗുപ്തയ്ക്ക് കേന്ദ്ര നിയമനത്തിനാവശ്യമായ വിജിലന്‍സ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവെച്ച സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി.

അഞ്ചു ദിവസത്തിനകം യോഗേഷ് ഗുപ്തയ്ക്ക് ക്ലിയറന്‍സ് നല്‍കണമെന്ന് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവിട്ടു. വിജിലന്‍സ് ക്ലിയറന്‍സ് സര്‍ക്കാര്‍ ബോധപൂര്‍വ്വം വൈകിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി യോഗേഷ് ഗുപ്ത നല്‍കിയ പരാതിയിലാണ് നടപടിയുണ്ടായിരിക്കുന്നത്.

കേരളം വിട്ട് കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള പദവിയിലേക്കു മാറാന്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രിയോടുള്‍പ്പെടെ യോഗേഷ് ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല.

സര്‍ക്കാരുമായി ഇടഞ്ഞ് നില്‍ക്കുന്ന യോഗേഷ് ഗുപ്തയ്ക്ക് മൂന്ന് വര്‍ഷത്തിനിടെ ഏഴ് സ്ഥലംമാറ്റമാണ് ലഭിച്ചത്. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് റോഡ് സുരക്ഷാ കമ്മിഷണറാക്കിയുള്ള ഉത്തരവ്.

2022ല്‍ കേന്ദ്ര ഡപ്യൂട്ടേഷനില്‍ നിന്നു കേരളത്തിലെത്തിയ യോഗേഷിന് ബവ്‌റിജസ് കോര്‍പറേഷന്‍ എംഡി ആയിട്ടായിരുന്നു ആദ്യ നിയമനം. പിന്നീട് പൊലീസ് പരിശീലന വിഭാഗം അഡിഷനല്‍ ഡയറക്ടര്‍ ജനറലാക്കി. പൊലീസ് അക്കാദമി ഡയറക്ടര്‍, സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ എഡിജിപി, ബവ്‌റിജസ് കോര്‍പറേഷന്‍ എംഡി, വിജിലന്‍സ് മേധാവി, അഗ്‌നിരക്ഷാസേനാ മേധാവി എന്നിവിടങ്ങളിലേക്കായിരുന്നു പിന്നീടുള്ള മാറ്റങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!