KSDLIVENEWS

Real news for everyone

കോടിപതി കൊച്ചിയിലല്ല, ആലപ്പുഴയിൽ; ഓണം ബംപർ തുറവൂർ സ്വദേശിക്ക്, ടിക്കറ്റെടുത്തത് നെട്ടൂരിൽനിന്ന്

SHARE THIS ON

ആലപ്പുഴ: 25 കോടിയുടെ ഓണം ബംപർ അടിച്ച ഭാഗ്യവാൻ തുറവൂർ സ്വദേശി ശരത് എസ്.നായർ. നെട്ടൂരിൽനിന്നാണു ‌ടിക്കറ്റ് എടുത്തത്. നെട്ടൂർ നിപ്പോൺ പെയിന്റ്സ് ജീവനക്കാരനാണ്. തുറവൂർ തൈക്കാട്ടുശേരി എസ്ബിഐ ശാഖയിൽ ടിക്കറ്റ് ഹാജരാക്കി.

നെട്ടൂരിലെ ലോട്ടറി ഏജന്റ് എം.ടി.ലതീഷാണ് ടിക്കറ്റ് വിറ്റത്. ബംപർ അടിച്ച നമ്പർ ഉള്ള മറ്റ് സീരീസുകളിലെ 9 ടിക്കറ്റുകളും ലതീഷ് വഴിയാണു വിറ്റത്. ഇവയ്ക്ക് 5 ലക്ഷം രൂപവീതം സമാശ്വാസ സമ്മാനം ലഭിക്കും. തിരുവനന്തപുരം ആറ്റിങ്ങൽ ഭഗവതി ഏജൻസീസിന്റെ വൈറ്റില ശാഖയിൽനിന്നാണ് ലതീഷ് ടിക്കറ്റ് വാങ്ങിയത്.

“വളരെ സന്തോഷമുണ്ട്. ലോട്ടറി അടിച്ച കാര്യം സഹോദരനോടാണ് ആദ്യം പറഞ്ഞത്. നമ്പർ പരിശോധിച്ചശേഷം ടിക്കറ്റ് ബാങ്കിൽ ഹാജരാക്കി. പണം എന്താണ് ചെയ്യേണ്ടതെന്ന് തീരുമാനിച്ചിട്ടില്ല. സ്ഥിരമായി ലോട്ടറി എടുക്കുന്ന ആളല്ല. ആദ്യമായാണ് ഓണം ബംപർ എടുക്കുന്നത്. ’’–ശരത് എസ്.നായർ പറഞ്ഞു.”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!