KSDLIVENEWS

Real news for everyone

ഒരു ദിര്‍ഹത്തിന് 10 കിലോ അധിക ബാഗേജ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യാ എക്സ്പ്രസ്: ആനുകൂല്യം ഈ മാസം 31 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക്

SHARE THIS ON

ദുബായ്: ഒരു ദിര്‍ഹത്തിന് പത്ത് കിലോ അധിക ബാഗേജ് അലവന്‍സ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യാ എക്സ്പ്രസ്. എല്ലാ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും നാട്ടിലേക്ക് യാത്രചെയ്യുന്നവര്‍ക്ക് സമാനമായ നിരക്കില്‍ ആനുകൂല്യം ലഭ്യമായിരിക്കും.

നവംബര്‍ 30 വരെയുള്ള യാത്രക്ക് ഈ മാസം 31 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഇത് പ്രയോജനപ്പെടുത്താനാകും. ടിക്കറ്റെടുക്കുന്ന സമയത്ത് തന്നെ ആനുകൂല്യം തെരഞ്ഞെടുക്കണം.

ടിക്കറ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം അധികബാഗേജിന് അവസരമുണ്ടാവില്ലെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!