അഷറഫ് കർള ത്രിതല പഞ്ചായത്ത് മത്സരത്തിൽ മിന്നും താരമാകുമോ

കാസർകോട്: ആസന്നമായ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷറഫ് കർള വീണ്ടും മത്സരിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണെന്ന് വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നുമുള്ള വിവരങ്ങൾ സൂചിപ്പിക്കുന്നു.
കഴിഞ്ഞ അഞ്ച് വർഷക്കാലം കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എന്ന രീതിയിൽ ശ്രദ്ധേയമായ പ്രകടനമാണ് അഷറഫ് കർള കാഴ്ചവെച്ചത്. പാർട്ടി രാഷ്ട്രീയ ഭേദമന്യേ എല്ലാവരോടും മാന്യമായ സമീപനം പുലർത്തിയ അദ്ദേഹം, ശക്തനായ നേതാവിന്റെ രാഷ്ട്രീയ തന്ത്രജ്ഞതയോടെയും സൗമ്യമായ സ്വഭാവത്തോടെയും തന്റെ ഉത്തരവാദിത്ത ബോധത്തോടുകൂടി തന്നിൽ അർപ്പിതമായ ഉത്തരവാദിത്വത്തോടെ ഭരണത്തെ നയിച്ചുവെന്നതാണ് പൊതുസമൂഹത്തിന്റെ വിലയിരുത്തൽ.
ജില്ലയിലെ വിജയ സാധ്യതയുള്ള ഏതെങ്കിലും ഡിവിഷനിൽ അദ്ദേഹത്തെ വീണ്ടും മത്സരിപ്പിച്ച് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾക്ക് തുടർച്ചയുണ്ടാകുവാനാണ് ജനം ആഗ്രഹിക്കുന്നത്.
അഷറഫ് കർള കൂടുതൽ കരുത്തോടെ പൊതു രംഗത്തേക്ക് എത്തിയാൽ, പാർട്ടിക്കും കാസർകോട്, മഞ്ചേശ്വരം മണ്ഡലത്തിൽ പെട്ടവർക്കും ശക്തമായ ഒരു നേതാവിനെ ലഭിക്കുമെന്നും കൂടുതൽ കരുത്തോടെമത്സരം നടത്താനും വിജയം കൈവരിക്കാനുംകഴിയുമെന്ന ആത്മവിശ്വാസം പാർട്ടിക്ക് ലഭിക്കുന്നതായാണ് വിലയിരുത്തൽ.
യുവത്വം, സൗമ്യ സ്വഭാവം, വിശാലമായ ബന്ധവലയം, കുടുംബ-സാമൂഹിക പിന്തുണ — ഇവയെല്ലാം അഷറഫ് കർളയുടെ രാഷ്ട്രീയ വളർച്ചയ്ക്ക് പിന്തുണയാകുമെന്നതിൽ അഭിപ്രായ വ്യത്യാസമില്ല.
ദുബായ് മലബാർ കലാസാംസ്കാരിക വേദിയുടെ പ്രവർത്തനങ്ങളിലൂടെ കാസർഗോഡ് ജില്ലക്ക് അകത്തും പുറത്തും ഗൾഫ് രാജ്യങ്ങളിലും ജാതിമതഭേദമന്യേ രാഷ്ട്രീയത്തിന് അപ്പുറത്ത് ബന്ധങ്ങൾ വച്ചുപുലർത്തി പ്രവർത്തിക്കുന്ന അഷ്റഫ് ജനപിന്തുണ ഏറെയാണ്.
കഴിഞ്ഞ കാലങ്ങളിൽ സാമൂഹിക സാംസ്കാരിക വൈജ്ഞാനിക കലാകായിക രംഗങ്ങളിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളും സ്തുത്യർഹമായ സേവനങ്ങളും വിലമതിക്കാനാകാത്തതാണ് അദ്ദേഹം അധികാരത്തിന്റെ സിറാകേന്ദ്രങ്ങളിൽ എത്തുന്നത് എന്തുകൊണ്ടും പൊതുജനങ്ങൾക്ക് വളരെ വലിയ ആശ്വാസമാകും.
നിലവിൽ കുമ്പള റെയിൽവേ സ്റ്റേഷൻ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിൽ മത്സരിക്കുവാൻ ആണ് സാധ്യതകൾ ഏറെ കാണുന്നതെന്ന് അദ്ദേഹത്തെ അറിയുന്ന വിശ്വസിനീയമായ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.

