KSDLIVENEWS

Real news for everyone

കുമ്പള ടോള്‍ പ്ലാസ: എ.കെ.എം അഷ്‌റഫ് എം.എല്‍.എയെയും സി.പി.എം ഏരിയാ സെക്രട്ടറി സിഎ സുബൈറിനെയും അറസ്റ്റു ചെയ്തു; സമരപന്തല്‍ പൊലീസ് പൊളിച്ചു നീക്കി

SHARE THIS ON

കാസർകോട്: ദേശീയപാതയിലെ കുമ്പള ടോൾ പ്ലാസയിൽ ടോൾ പിരിക്കുന്നതിനെതിരെ സമരം നടത്തുന്ന മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫിനെയും സിപിഎംകുമ്പള ഏരിയാ സെക്രട്ടറി സിഎ സുബൈറും ഉൾപ്പെടെ 15 വോളം സമരക്കാരെയും പൊലീസ് അറസ്റ്റു ചെയ്തു നീക്കി. എംഎൽഎയെ കാസർകോട് എ ആർ ക്യാമ്പിലേക്കും സിഎ സുബൈറിനെയും കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് വിപി അബ്ദുൽ ഖാദർ ഹാജി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കാർളെ, എ.കെ ആരിഫ്, കോൺഗ്രസ് നേതാവ് ലക്ഷ്‌മണ പ്രഭു തുടങ്ങിയവരെ കുമ്പള പൊലീസ് സ്റ്റേഷനിലേക്കും മാറ്റി. അറസ്റ്റിനു ശേഷം ടോൾ പ്ലാസയ്ക്ക് സമീപത്ത് കെട്ടിയ സമരപന്തൽ പൊലീസ് പൊളിച്ചു നീക്കി, സമരം നിർത്തില്ലെന്നും സമര സമിതി യോഗം ചേർന്ന് ഭാവി സമര പരിപാടികളെ കുറിച്ച് ആലോചിക്കുമെന്നും എകെഎം അഷ്റഫ് എംഎൽഎ അറിയിച്ചു. ഡിവൈ.എസ്.പി സുനിൽ കുമാറിൻ്റെ നേതൃത്വത്തിലാണ് സമരക്കാരെ അറസ്റ്റുചെയ് നീക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!