KSDLIVENEWS

Real news for everyone

വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിൻ പ്രധാനമന്ത്രി ശനിയാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും

SHARE THIS ON

ന്യുഡല്‍ഹി: വന്ദേ ഭാരത് സ്ലീപ്പര് ട്രെയിനുകള് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും. മാള്‍ഡ ടൗണ്‍ റെയില്‍വേ സ്റ്റേഷൻ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഹൗറയ്ക്കും ഗോഹട്ടിക്കും ഇടയിലുള്ള ഇന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിനു പച്ചക്കൊടി വീശും.

ഉച്ചയ്ക്ക് 1.45-ന് മാള്‍ഡയില്‍ തന്നെ നടക്കുന്ന പൊതുചടങ്ങില്‍ 3,250 കോടി രൂപയിലധികം മൂല്യമുള്ള റെയില്‍-റോഡ് അടിസ്ഥാന സൗകര്യ വികസന പദ്ധതികളും അദ്ദേഹം രാഷ്ട്രത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്യും.

16 കോച്ചുകളാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിലുള്ളത്. 11 ത്രീ-ടയർ എസി കോച്ചുകള്‍, നാല് ടു-ടയർ എസി കോച്ചുകള്‍, ഒരു ഫസ്റ്റ് എസി കോച്ചുള്ള ട്രെയിനില്‍ ആകെ 823 യാത്രക്കാര്ക്കു സഞ്ചരിക്കാനാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!