കേന്ദ്രത്തിന് കേരളത്തോട് പക, കേന്ദ്രം ഫെഡറല്‍ തത്വങ്ങള്‍ തകര്‍ക്കുന്നു: കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീമായാണ് പ്രവര്‍ത്തിക്കുന്നത്; മുഖ്യമന്ത്രി പിണറായി വിജയൻ

ഫെഡറല്‍ തത്വങ്ങളെ പൂർണ്ണമാകും കേന്ദ്രം നിരാകരിക്കുന്നു എന്നും കേന്ദ്രത്തിന് കേരളത്തോട് പകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തെക്കൻ മേഖല ജാഥ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
എന്നാല്‍ കേന്ദ്രം കേരളത്തെ ബജറ്റില്‍ അവഗണിച്ചതിനെക്കുറിച്ച് കോണ്‍ഗ്രസിന് മൗനമാണ്. അതിനാല്‍ തന്നെ കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീമായാണ് പ്രവർത്തിക്കുന്നത്. വികസന പദ്ധതിയെ എതിർക്കുന്ന നിലപാടാണ് കേരളത്തിലെ പ്രതിപക്ഷം സ്വീകരിക്കുന്നത്. ഒന്നും ഇപ്പോ വേണ്ട എന്നതാണ് കോണ്‍ഗ്രസിൻ്റെ നിലപാട് എന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസും ബിജെപിയും സ്വീകരിക്കുന്ന നിലപാട് വരും തലമുറയ്ക്ക് ദോഷം ചെയ്യുന്നതാണ് ഇത് സംസ്ഥാനത്തെ ജനങ്ങള്‍ക്കെതിരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര ഗവണ്മെൻ്റിനെ ചോദ്യം ചെയ്യാൻ പ്രതിപക്ഷം തയാറായോ? കേന്ദ്ര ബജറ്റില്‍ സംസ്ഥാനത്തെ അവഗണിച്ചതിനെക്കുറിച്ച് കോണ്‍ഗ്രസ് എന്തെങ്കിലും മിണ്ടിയോ എന്നും അദ്ദേഹം ചോദിച്ചു. അസംബ്ലിയില്‍ ഇന്ന് ബജറ്റുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് കോണ്‍ഗ്രസ് തയ്യാറായില്ല. കോണ്‍ഗ്രസ് ബിജെപിക്കെതിരെ പറയാൻ മടിക്കുന്നു. കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഞെരുക്കുകയാണ്, അതിന് നല്ല പ്രോത്സഹനമാണ് കോണ്‍ഗ്രസും പ്രതിപക്ഷവും നല്‍കുന്നത്. നാടിൻ്റെ നല്ലതിന് എതിരായി നില്ക്കുന്ന കക്ഷിയായി പ്രതിപക്ഷം മാറി. വിദ്യഭ്യസ രംഗത്ത് ഒരു പ്രത്യേക തരത്തിലുള്ള പദ്ധതിയും കേന്ദ്രം പ്രഖ്യപിച്ചില്ല. സംസ്ഥാനത്തിന് ലഭിക്കേണ്ട ഒരു വിഹിതവും കേരളത്തിന് ലഭിക്കുന്നില്ല. കെ.റെയില്‍ പദ്ധതി കേന്ദ്ര സർക്കാരിന് മുന്നില്‍ നിർദ്ദേശിച്ചതാണ്. സ്വാഭാവികമായും അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചത് എന്നാല്‍ അനുമതി ഉണ്ടായില്ല. എല്ലാ മേഖലയും കീഴടക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്.കേരളത്തിൻ്റെ ബജറ്റിൻ്റെ ഇടയില്‍ ഒരു മാധ്യമം സർവേ എടുത്തു എന്നാല്‍ അക്കിടി പറ്റിയ മാധ്യമ സർവേ പെട്ടെന്ന് പിൻവലിച്ചു അത്തരത്തില്‍
യഥാർത്ഥ വസ്തുക്കള്‍ മറിച്ചു വച്ചാണ് ചില മാധ്യമങ്ങള്‍ തെറ്റായ കാര്യങ്ങള്‍ ബോധപൂർവ്വം പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എസ് ഐ ആറിൻ്റെ തെറ്റായ നടപടികള്‍ക്കെതിരെ എല്‍ഡിഎഫ് ശക്തമായ പോരാട്ടം നടത്തുകയാണ് കഴിഞ്ഞ 10 വർഷം കേരളത്തെ സംബന്ധിച്ച് അഭിമാനകരമാണ്. 10 വർഷം മുൻപ് എന്തായിരുന്നു കേരളത്തിൻ്റെ അവസ്ഥ എന്നും അദ്ദേഹം ചോദിച്ചു. ജാഥ ക്യാപ്റ്റൻ ബിനോയ് വിശ്വം, എം.സ്വരാജ്, കെ.രാധാകൃഷ്ണൻ എംപി, വി.എസ് സുനില്‍കുമാർ തുടങ്ങിയവർ തെക്കൻ മേഖല ജാഥ ഉദ്ഘാടനത്തില്‍ പങ്കെടുത്തു.

