KSDLIVENEWS

Real news for everyone

പ്രസംഗത്തിനിടെ ചെണ്ടകൊട്ട്; നാടിന്റെ അവസ്ഥയെക്കുറിച്ച് കേൾക്കാതിരിക്കാനാണോ ഈ മേളമെന്ന് മുഖ്യമന്ത്രി

SHARE THIS ON

കോട്ടയം: കെ.എസ്.ടി.എ സംസ്ഥാന സമ്മേളന വേദിയിൽ പ്രസംഗിക്കുന്നതിനിടെ ഉയർന്ന ചെണ്ടമേളം മുഖ്യമന്ത്രി പിണറായി വിജയനെ പ്രകോപിപ്പിച്ചു. ഏത് പരിപാടിയുടെ ഭാഗമായുള്ള മേളമാണ് ഇപ്പോൾ നടക്കുന്നതെന്ന് പ്രസംഗത്തിനിടെ അദ്ദേഹം പരസ്യമായി ചോദിച്ചു.

നാടിന്റെ അവസ്ഥയെക്കുറിച്ച് സംസാരിക്കുമ്പോൾ അത് മറ്റുള്ളവർ ശ്രദ്ധിക്കാൻ പാടില്ല എന്ന മട്ടിലാണ് സ്വന്തം സംഘടനയിലെ ചിലർ തന്നെ ചെണ്ട കൊട്ടിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പരിപാടിയിൽ സംസാരിക്കുന്നത് നിങ്ങൾ കേൾക്കാൻ പാടില്ല എന്ന തരത്തിലുള്ള ചെണ്ടകൊട്ടാണോ ഇതെന്നും അദ്ദേഹം ചോദിച്ചു.

ആദ്യം പുറത്തുനിന്നുള്ള ഏതെങ്കിലും പ്രകടനക്കാരോ ജാഥക്കാരോ ആണ് ബഹളം വെക്കുന്നതെന്നാണ് താൻ കരുതിയത്. എന്നാൽ സംഘാടകരുടെ കൂട്ടത്തിൽ തന്നെയുള്ളവരാണ് ചെണ്ട കൊട്ടുന്നതെന്നാണ് മനസ്സിലായത്- മുഖ്യമന്ത്രി പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!