KSDLIVENEWS

Real news for everyone

വിഷൻ 2031: കേരളത്തിന്റെ വികസനത്തില്‍ പുതിയ അധ്യായം; തുടര്‍നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടെന്ന് മുഖ്യമന്ത്രി

SHARE THIS ON

കെരളത്തിന്റെ ഭാവി വികസനത്തിനായി സംഘടിപ്പിച്ച ‘വിഷൻ 2031’ കോണ്‍ഫറൻസ് കേരള ചരിത്രത്തില്‍ പുതിയൊരു അധ്യായം എഴുതിച്ചേർത്താണ് സമാപിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള പ്രമുഖ സാങ്കേതിക വിദഗ്ധരെ ഈ ചർച്ചയുടെ ഭാഗമാക്കാൻ കഴിഞ്ഞതില്‍ വലിയ അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ചില കേന്ദ്രങ്ങള്‍ ഈ സെമിനാർ തടയാനും നടക്കാതിരിക്കാനും ശ്രമിച്ചിരുന്നതായി മുഖ്യമന്ത്രി വെളിപ്പെടുത്തി. എന്നാല്‍ അത്തരം ശ്രമങ്ങളൊന്നും വിജയിച്ചില്ലെന്നും, വികസനത്തെക്കുറിച്ചുള്ള ഇത്തരം സംവാദങ്ങള്‍ കേരളത്തിന്റെ ഭാവിക്ക് വലിയ മുതല്‍കൂട്ടാണെന്നും അദ്ദേഹം പറഞ്ഞു. സമാനതകളില്ലാത്തതും പുതുമയുള്ളതുമായ ഈ സെമിനാർ പുതിയ ആശയങ്ങള്‍ സൃഷ്ടിക്കുന്നതില്‍ വിജയിച്ചുവെന്നും ഇത് ജനങ്ങളുടെ ആത്മവിശ്വാസം ഉയർത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെമിനാറില്‍ ഉയർന്നുവന്ന ആശയങ്ങള്‍ നടപ്പിലാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി.

ചർച്ചകളില്‍ ഉയർന്ന ആശയങ്ങളില്‍ സർക്കാർ തുടർനടപടികള്‍ സ്വീകരിക്കും. കൂടുതല്‍ പഠനം ആവശ്യമായ വിഷയങ്ങളില്‍ പ്രത്യേകം റിപ്പോർട്ടുകള്‍ തയ്യാറാക്കും. സർക്കാർ, അർദ്ധ സർക്കാർ ഏജൻസികള്‍ വഴി പദ്ധതികള്‍ പ്രായോഗികമാക്കും.

സമ്മേളനത്തില്‍ പങ്കെടുത്ത മുൻ കേന്ദ്രമന്ത്രി മണി ശങ്കർ അയ്യരുടെ വാക്കുകള്‍ക്ക് മുഖ്യമന്ത്രി പ്രത്യേകം നന്ദി രേഖപ്പെടുത്തി. ഇന്ത്യയില്‍ പഞ്ചായത്തീരാജ് സംവിധാനം ഏറ്റവും വിജയകരമായി നടപ്പിലാക്കിയ സംസ്ഥാനം കേരളമാണ്. കോണ്‍ഫറൻസില്‍ പങ്കെടുത്ത ഓരോരുത്തർക്കും മുഖ്യമന്ത്രി കൃതജ്ഞത അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!