വർഗീയതയ്ക്ക് എതിരെ പോരാടാൻ കോൺഗ്രസ് അല്ലാതെ മറ്റൊരു ബദൽ ഇല്ല; കോൺഗ്രസ് വേദിയിൽ നടൻ പ്രേംകുമാർ

കലാകാരന് അതിരുകൾ ഇല്ലാത്ത സ്വാതന്ത്ര്യം ഉണ്ടാകണമെന്ന് നടൻ പ്രേംകുമാർ. കോട്ടയത്ത് നടക്കുന്ന കെപിസിസി സംസ്‌കാര സാഹിതി പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. അഭിപ്രായം പറയാനുള്ള സ്വതന്ത്ര്യം പ്രധാനമാണ്. മതത്തിൻ്റെയും ജാതിയുടെയും രാഷ്ട്രീയത്തിൻ്റെയും നിയന്ത്രണങ്ങൾ ഇല്ലാതെ അഭിപ്രായം പറയാനാകണമെന്നും അദ്ദേഹം വ്യക്തമാക്കി.
സദസിൽ ഉള്ളതിൽ കൂടുതൽ ആളുകൾ വേദിയിൽ ഉണ്ട്. കോൺഗ്രസ് ഇത് ശ്രദ്ധിക്കേണ്ട കാര്യമാണ്. പക്ഷെ അത് നിങ്ങളുടെ സ്വാതന്ത്ര്യം ആണ്. സ്വാതന്ത്ര്യമാണ് ഏറ്റവും പ്രധാനം. നെഹ്രു ഇന്ത്യയെ അറിഞ്ഞ രാഷ്ട്രീയ നേതാവ്. നെഹ്രുവിൻ്റെ വീക്ഷണങ്ങൾ തന്നെയാണ് ഇന്ത്യയെ ഇപ്പോഴും മുന്നോട്ട് നയിക്കുന്നത്.
ജനാധിപത്യം ഇന്ന് അപകടകരമായ അവസ്ഥയിൽ, രാഷ്ട്രീയ ഭൂരിപക്ഷം ഇങ്ങനെ മാറിമാറി വരും. എന്നാല് അതിനെ മാറ്റി വർഗീയ ഭൂരിപക്ഷം വർധിച്ച് വരുന്നു. അങ്ങനെ വന്നാൽ അതിനെ പെട്ടെന്ന് മാറ്റാൻ കഴിയില്ല
അത് അപകടകരമാണ്. കലാകാരൻ്റെ സ്വതന്ത്ര്യം വെല്ലുവിളി നേരിടുന്നത് ഫാസിസത്തിൻ്റെ ലക്ഷണമാണ്
കലാകാരൻ്റെ സ്വാതന്ത്ര്യത്തെ ആര് വെല്ലുവിളിച്ചാലും അത് ഫാസിസമാണ്.
പണ്ട് കലകളിൽ ആവിഷ്കരിക്കുന്ന കാര്യങ്ങല് ഇപ്പൊൾ നടക്കില്ല. മനുഷ്യർ എല്ലാ കാലത്തും ഒന്നിച്ചു മുന്നേറേണ്ടതാണ്. എന്നാല് അവിടെ ജാതിയുടെയും വർഗീയതയും കൊണ്ടുവരുന്നു. വർഗീയതയ്ക്ക് എതിരെ കോൺഗ്രസും സിപിഐഎമ്മും ഒന്നിച്ചു നിന്ന് പോരാടണം. വർഗീയതയ്ക്ക് എതിരെ പോരാടാൻ കോൺഗ്രസ് അല്ലാതെ മറ്റൊരു ബദൽ ഇല്ല. മനുഷ്യനെ മനുഷ്യനായി കാണുകയാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പലരും മിണ്ടാപ്പൂച്ച ആയപ്പോൾ പ്രേംകുമാർ സർക്കാരിനെ വിമർശിക്കാൻ ധൈര്യം കാണിച്ചുവെന്ന് സംസ്കാര സാഹിതി ചെയർമാൻ സി ആർ മഹേഷ് എം എൽ എ പറഞ്ഞു. പ്രേംകുമാറിന് ഞങ്ങളെ വിമർശിക്കാം ഞങ്ങൾ അതിനെ ആശയപ്രമായാണ് കാണുന്നത്. ആശ സമരം ഒത്തുതീർപ്പ് ആക്കണം എന്ന് പറഞ്ഞത് ചിലർക്ക് കൊണ്ടു. കലാകാരൻ മാർക്ക് ആരെയും വിമർശിക്കാം അത് സ്വാതന്ത്ര്യം മലയാളികൾ നൽകിയതാണെന്നും സി ആർ മഹേഷ് എം എൽ എ വ്യക്തമാക്കി.

