KSDLIVENEWS

Real news for everyone

മുണ്ടക്കൈ-ചൂരൽമല പുനരധിവാസ പദ്ധതി: മുസ്‌ലിം ലീഗ് നിർമിച്ച വീടുകളുടെ ആദ്യഘട്ട കൈമാറ്റം ഫെബ്രുവരി 28ന്

SHARE THIS ON

കോഴിക്കോട്: മുണ്ടക്കൈ-ചൂരൽമല പുനരധിവാസ പദ്ധതിയുടെ ഭാഗമായി മുസ്‌ലിം ലീഗ് നിർമിക്കുന്ന ഭവനങ്ങളുടെ ആദ്യഘട്ടത്തിൽ കൈമാറുന്ന 51 വീടുകളുടെ നറുക്കെടുപ്പ് പൂർത്തിയായി. ഫെബ്രുവരി 28നാണ് വീടുകളുടെ കൈമാറ്റ ചടങ്ങ് നടക്കുക.

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പ്രിയങ്ക ഗാന്ധി എം.പി ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും. മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ വെളളിത്തോട് പ്രദേശത്ത് 11. 5 ഏക്കർ സ്ഥലത്താണ് മുസ്‌ലിം ലീഗിന്റെ വീടുകളുടെ നിർമാണം പുരോഗമിക്കുന്നത്.1100 സ്‌ക്വയർ ഫീറ്റിൽ 105 വീടുകളാണ് നിർമിച്ചു നൽകുന്നത്. ശുദ്ധജലവും വൈദ്യുതിയും വഴിയും ഉറപ്പാക്കിയാണ് വീടുകൾക്കായുളള സ്ഥലം ഏറ്റെടുത്തത്. ഇതിൽ 51 വീടുകളാണ് ആദ്യഘട്ടത്തിൽ കൈമാറുക. കൈമാറുന്ന വീടുകളുടെ നറുക്കെടുപ്പ് പൂർത്തിയാക്കി.

ഗുണഭോക്താക്കളുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാധിക്കലി ശിഹാബ് തങ്ങൾ വീടുകളുടെ താക്കോൽദാനം നിർവഹിക്കും. പ്രിയങ്ക ഗാന്ധി എംപി, മുസ്‌ലിം ലീഗ് സംസ്ഥാന ദേശീയ നേതാക്കളും, യുഡിഎഫിന്റെ നേതാക്കൾ ഉൾപ്പെടെ ചടങ്ങിൽ പങ്കെടുക്കും. ബാക്കി വീടുകളുടെ നിർമാണം ഉടൻ പൂർത്തിയാക്കി മെയ് 31നകം ഗുണഭോക്താക്കൾക്ക് കൈമാറാനാകുമെന്നാണ് നേതാക്കളുടെ വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!