എ.ഡി.ജി.പിയെ അപമാനിക്കുന്ന വിഡിയോ: യുട്യൂബർ കെ.എം. ഷാജഹാന് 5 ലക്ഷം പിഴ

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ എഡിജിപി എസ്.ശ്രീജിത്തിനെതിരായ അപകീര്‍ത്തി പ്രസ്താവനയ്ക്ക് യുട്യൂബർ കെ.എം.ഷാജഹാന് അഞ്ച് ലക്ഷം രൂപയും പലിശയും നഷ്ടപരിഹാരമായി നല്‍കണമെന്ന് കോടതി. അഡിഷനല്‍ മുന്‍സിഫ് ബി. ശാലിനിയാണ് ശിക്ഷ വിധിച്ചത്.
ശ്രീജിത്തിനെ അപമാനിക്കുന്ന പ്രസ്താവനകളാണ് ഷാജഹാന് നടത്തിയിരുന്നതെന്ന് കോടതി പറഞ്ഞു. കോടതി കേസ് പരിഗണിച്ചപ്പോഴും താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ ഷാജഹാന് കഴിഞ്ഞില്ല. കോടതിയില്‍ ഹാജരായതുമില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടികാണിച്ചാണ് കോടതി വിധി പറഞ്ഞത്. യുട്യൂബ് ചാനലില്‍ 2021 ജനുവരി ഒന്നിനാണ് ആദ്യ വിഡിയോ ഷാജഹാൻ പങ്കുവച്ചത്. തുടര്‍ന്ന് നിരന്തരം വിഡിയോകള്‍ പ്രചരിപ്പിക്കുകയായിരുന്നു.

