KSDLIVENEWS

Real news for everyone

ഭർത്താവ് തറാവീഹ് നിസ്കാരത്തിന് പള്ളിയിൽ പോയ സമയത്ത് ഭാര്യ ഫാനിൽ തൂങ്ങി മരിച്ചു; സംഭവം ഉപ്പളയിൽ

SHARE THIS ON

ഉപ്പള : ഭർത്താവ് പള്ളിയിൽ പോയസമയത്ത് ഭാര്യ ഫ്ളാറ്റിലെ ഫാനിൽ തൂങ്ങി മരിച്ചു. ഉപ്പള, അൽമിന ഫ്ളാറ്റിലെ താമസക്കാരനായ മുഹമ്മദ് തൻസിൽ അബ്ദുൽ റഷീദിൻ്റെ ഭാര്യ അഫ്‌സീന ബാനു (28)വാണ് മരണപ്പെട്ടത്. ബുധനാഴ്‌ച രാത്രി ഒൻപതു മണിക്കും പത്തു മണിക്കും ഇടയിലാണ് സംഭവം. ഭർത്താവ് തറാവീഹ് നിസ്ക്‌കാരത്തിനു പള്ളിയിലേയ്ക്ക് പോയസമയത്തായിരുന്നു സംഭവം. തിരിച്ചെത്തിയപ്പോഴാണ് ഭാര്യയെ കിടപ്പു മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പിതൃസഹോദരന്റെ പരാതി പ്രകാരം മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

error: Content is protected !!