തളങ്കരയില്‍ യുവതിയെയും മൂന്നു വയസ്സുള്ള മകനെയും കാണാതായി

കാസർകോട്: യുവതിയെയും മൂന്നു വയസ്സുള്ള മകനെയും കാണാതായതായി പരാതി. ഭർത്താവ് നൽകിയ പരാതിയിൽ കാസർകോട് ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തളങ്കര സിറാമിക്‌സ് റോഡിനു സമീപത്തെ നിസാമുദ്ദീന്റെ ഭാര്യ സബാനത്ത് (23), മൂന്നു വയസ്സുള്ള മകൻ എന്നിവരെയാണ് കാണാതായത്.
വെള്ളിയാഴ്‌ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ഇരുവരെയും കാണാതായതെന്നു ഭർത്താവ് പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.

