KSDLIVENEWS

Real news for everyone

ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന്റെ ടയര്‍ പൊട്ടി റോഡിലേക്ക് തെറിച്ചുവീണു; പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മരിച്ചു

SHARE THIS ON

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന്റെ ടയർ പൊട്ടി റോഡിലേക്ക് തെറിച്ചുവീണുണ്ടായ അപകടത്തിൽ പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു. പയ്യോളി ഇരുമ്പടത്തുചാലിൽ ഓത്തുപുരയിൽ ഹനീഫയുടെ മകൻ മുഹമ്മദ് ബിലാൽ(16) ആണ് മരിച്ചത്. കാപ്പാട് ഇലാഹിയ ഹയർസെക്കൻഡറി സ്കൂ‌ൾ വിദ്യാർത്ഥിയാണ്. അപകടം നടന്ന ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളായ ആദിൽ, അദ്‌നാൻ, യാസിൻ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പയ്യോളി-പേരാമ്പ്ര റോഡിൽ തച്ചൻകുന്ന് പറമ്പിൽ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ റോഡ് ഇറക്കത്തിലാണ് അപകടം. സുഹൃത്തുക്കളായ നാല് പേരും സ്‌കൂട്ടറിൽ തുറയൂരിലുള്ള പള്ളിയിലേക്ക് പോകുകയായിരുന്നു. ഏറ്റവും പിറകിലായിരുന്നു ബിലാൽ ഇരുന്നത്. ടയർ പൊട്ടിയതോടെ ബിലാൽ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. മാതാവ്: റംല. സഹോദരങ്ങൾ: ശുഹൈബ, ഉമ്മുസൽമ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!