തയ്യൽ മിഷൻ സമർപ്പണവും സാമ്പത്തിക സഹായ വിതരണവും സംഘടിപ്പിച്ചു

കുമ്പള: ദുബായ് മലബാർ കലാ സാംസ്കാരിക വേദി സംഘടിപ്പിച്ച ഈ വർഷത്തെ റംസാൻ റിലീഫിന്റെ ഭാഗമായുള്ള നിർധനർക്കുള്ള സാമ്പത്തിക സഹായ വിതരണവും അഭ്യസ്ഥവിദ്യരായ യുവതികൾക്ക് സ്വയം തൊഴിലിന്റെ ഭാഗമായി നൽകുന്ന തയ്യൽ മിഷൻ വിതരണ സമർപ്പണവും കുമ്പളയിൽ സംഘടിപ്പിച്ചു.
കുമ്പള ലീഗ് ഹൗസിൽ ചേർന്ന ചടങ്ങ് വ്യവസായ പ്രമുഖൻ യൂസഫ് അൽഫലാഹ് ഉദ്ഘാടനം ചെയ്തു.
ബി.എൻ മുഹമ്മദലി അധ്യക്ഷത വഹിച്ചു.
ദുബായ് മലബാർ കലാസാംസ്കാരിക വേദി ജനറൽ കൺവീനർ അഷ്റഫ് കർള സ്വാഗതം സ്വാഗതം പറഞ്ഞു.
അബ്ദുറഹ്മാൻ ഉദയ, ഫവാസ് കുമ്പള, സമീർ കുമ്പള, പള്ളി കുഞ്ഞി എസ് ട്ടി യു കടവത്ത്, മുഹമ്മദ് കുഞ്ഞി കുമ്പോൽ, നൂർ ജമാൽ, പള്ളിക്കുഞ്ഞ് കടവത്ത്, നിസാം കൊടിയമ്മ, സൈഫു കൊപ്പളം, സി എച്ച് കാദർ, ബി എ ഹമീദ്, മുഹമ്മദ് കുഞ്ഞി കടവത്ത്, ജംഷി മൊഗ്രാൽ സംബന്ധിച്ചു.

