KSDLIVENEWS

Real news for everyone

കാണാതായ ശേഷം പുഴയില്‍ അവശനിലയില്‍ കാണപ്പെട്ട ബി.എല്‍.ഒ മരിച്ചു: ചെര്‍ക്കള സ്‌കൂളില്‍ അധ്യാപകനായ മൊഗ്രാല്‍പുത്തൂര്‍ സ്വദേശി സവാദ് ആണ് മരിച്ചത്

SHARE THIS ON

കാസർകോട്: ശനിയാഴ്‌ച രാവിലെ വീട്ടിൽ നിന്നു കാണാതാവുകയും ഒൻപതു മണിയോടെ മൊഗ്രാൽ കടവത്ത് പുഴയിൽ അവശനിലയിൽ കാണപ്പെടുകയും ചെയ്‌ത ബി എൽ ഒ (ബൂത്ത് ലെവൽ ഓഫീസർ) മരിച്ചു.

മൊഗ്രാൽ പുത്തൂർ സ്വദേശിയും ചെർക്കള ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകനുമായ സവാദ് (32) ആണ് മരിച്ചത്.

മൊഗ്രാൽ പുത്തൂർ ഒന്നാം ബൂത്ത് ബി എൽ ഒ ആണ്. ശനിയാഴ്ച്‌ച രാവിലെ 7 മണിയോടെയാണ് സവാദിനെ വീട്ടിൽ നിന്ന് കാണാതായത്. തുടർന്ന് നാട്ടുകാരും അയൽക്കാരും തെരച്ചിൽ നടത്തുന്നതിനിടയിലാണ് അദ്ദേഹത്തെ അവശനിലയിൽ കടവത്ത് പുഴയിൽ കാണപ്പെട്ടത്. ഉടൻ കരയ്ക്കെടുത്ത് ജനറൽ ആശുപത്രിയിൽ എത്തിച്ചു. അടിയന്തര ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല.

വിവരമറിഞ്ഞ് പൊലീസും സുഹൃത്തുക്കളും നാട്ടുകാരും അടക്കം നിരവധി പേർ ജനറൽ ആശുപത്രിയിൽ എത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!