KSDLIVENEWS

Real news for everyone

സയ്യിദ് ശാഹുൽ ഹമീദ് തങ്ങൾ മാളിക കുമ്പോൽ അന്തരിച്ചു

SHARE THIS ON

കുമ്പോൽ: സാമൂഹിക- സാംസ്കാരിക – ജീവ കാരുണ്യ പ്രവർത്തന മേഖലയിൽ നാട്ടിലും ദുബായിലുമായി നിറസാന്നിധ്യവും വലിയ സുഹൃത്ത് വലയത്തിനുടമയും മുൻ അബുദാബി കെ എം സി സി നേതാവും
ദുബായ് മലബാർ കലാ സാംസ്കാരിക വേദി ട്രഷററുമായ സയ്യിദ് ശാഹുൽ ഹമീദ് തങ്ങൾ മാളിക കുമ്പോൽ  53 വയസ്സ്
നിര്യാതനായി. ദുബായിൽ അൽ ജബീൻ സ്ഥാപനത്തിൻ്റെ മാനേജിംഗ് ഡയറക്ടർ ആയിരുന്നു.

മർഹും കുമ്പോൽ സയ്യിദ് മുഹമ്മദ് തങ്ങൾ മാളിക മൈമൂന ബീവി എന്നിവരുടെ മൂത്ത മകനാണ്. സയ്യിദത്ത് അസ്മാ ബീവി ഭാര്യയാണ്. സയ്യിദ് ഇസ്മയിൽ, ഹാഷിർ
സയ്യിദ് ശമ്മാസ്, മൈമൂനത്ത് ഹംന എന്നിവർ മക്കളാണ്, സയ്യിദ് അലവി കുവൈത്ത്, സയ്യിദ് താജുദ്ധീൻ മാളിക, സയ്യിദ് ബദ്റുദ്ദീൻ തങ്ങൾ ദുബായ് എന്നിവർ സഹോദരൻമാരാണ്
മയ്യത്ത് നാളെ രാവിലെ 8 മണിക്ക് കുമ്പോൽ ചെറിയ പള്ളി ഖബർസ്ഥാനിൽ ഖബറടക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!