KSDLIVENEWS

Real news for everyone

ഷാഹുൽ ഹമീദ് തങ്ങൾ പൊതുപ്രവർത്തന മേഖലയിലെ നിസ്വാർത്ഥ സേവകൻ: എം.സി. കമറുദ്ദീൻ

SHARE THIS ON


കുമ്പള: പൊതുപ്രവർത്തന മേഖലയിലെ നിസ്വാർത്ഥ സേവനത്തിലൂടെ ജനമനസ്സുകളിൽ ഇടംപിടിച്ച വ്യക്തിത്വമായിരുന്നു അകാലത്തിൽ വിടപറഞ്ഞ പ്രമുഖ സാമൂഹിക ജീവകാരുണ്യ പ്രവർത്തകൻ ഷാഹുൽ ഹമീദ് തങ്ങൾ മാളികയെന്ന് മുൻ മഞ്ചേശ്വരം എം.എൽ.എ എം.സി. കമറുദ്ദീൻ അഭിപ്രായപ്പെട്ടു.

ദുബായ് മലബാർ കലാസാംസ്കാരിക വേദി കുമ്പള റോയൽ ഖുബ്ബ റെസ്റ്റോറന്റിൽ സംഘടിപ്പിച്ച അനുസ്മരണ പ്രാർത്ഥനാ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഘടനയുടെ ട്രഷറർ കൂടിയായിരുന്ന ഷാഹുൽ ഹമീദിന്റെ വേർപാട് സാമൂഹിക മേഖലയ്ക്ക് വലിയ നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സയ്യിദ് യഹിയ തങ്ങൾ, സയ്യിദ് റഹീസ് തങ്ങൾ കുമ്പോൽ, എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.

കുമ്പള ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.കെ. ആരിഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ദുബായ് മലബാർ കലാസാംസ്കാരിക വേദി ജനറൽ കൺവീനറും കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ അഷ്‌റഫ്‌ കർള സ്വാഗതം പറഞ്ഞു.

പ്രമുഖ മാധ്യമപ്രവർത്തകൻ കെ.എം. അബ്ബാസ് ആരിക്കാടി അനുസ്മരണ പ്രഭാഷണം നടത്തി.

സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. അബ്ദുൽ ഖാദർ, ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ടി.എം. മൂസ, അസീസ് മെരിക്കെ, നാസർ ചെർക്കളം, ഗഫൂർ ഏരിയാൽ, ഖാലിദ് പട്ടേ, അൻവർ ആരിക്കാടി, ബി.എ. ലത്തീഫ് ആദൂർ, ടി.എം. ശുഹൈബ്, സത്താർ ആരിക്കാടി, അബ്ദുള്ള താജ്, സി.എച്ച്. ഖാദർ എന്നിവർ സംസാരിച്ചു.

ഷാഹുൽ തങ്ങളുടെ മകൻ ഹാഷിർ തങ്ങൾ, സഹോദരന്മാരായ താജുദ്ദീൻ തങ്ങൾ, ബദറുദ്ദീൻ തങ്ങൾ എന്നിവരും ബി.എൻ. മുഹമ്മദ് അലി, യൂസഫ് ഉൾവാർ, ടി.കെ. ജമാൽ, ഹനീഫ്, അഷ്‌റഫ്‌ നിമ, മുനീർ, ലത്തീഫ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. കെ.വി. യൂസഫ് നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!