KSDLIVENEWS

Real news for everyone

പിണറായി വിജയൻ ഭീരുവായ മുഖ്യമന്ത്രി; നരേന്ദ്ര മോദിയുടെ അനിയനാണ് കേരളം ഭരിക്കുന്നത്; വിഡി സതീശൻ

SHARE THIS ON

മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നരേന്ദ്ര മോദിയുടെ അനിയനാണ് കേരളം ഭരിക്കുന്നതെന്ന് വിഡി സതീശൻ പറഞ്ഞു. ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. എല്ലാ ഏകാധിപതികൾക്കും ഭയമാണ്. ഒരു ചാനലിന് കൊടുത്ത അഭിമുഖം പൊലീസ് ആവശ്യപ്പെട്ടിട്ട് നീക്കം ചെയ്യുകയാണെന്ന് വിഡി സതീശൻ പറഞ്ഞു.

പണ്ട് എല്ലാവരുടെയും വേദികളില്‍ സെമിനാറും സംവാദങ്ങളും നടക്കുമ്പോള്‍ പോകും. ഇപ്പോള്‍ ആരുമാരും വിളിക്കാറില്ല. എന്താണ് മതരാഷ്ട്രവാദവും മുന്നണി രാഷ്ട്രീയവും എന്ന സംവാദത്തില്‍ പങ്കെടുത്താല്‍ എന്താ കുഴപ്പമെന്ന് വിഡി സതീശന്‍ ചോദിച്ചു. അവിടെ കോണ്‍ഗ്രസിന്റെ അഭിപ്രായം പറഞ്ഞു. പിണറായി വിജയന്‍ ചെയ്തതുപോലെ ആര്‍എസ്എസ് പിന്തുണയില്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചുവന്നയാളല്ല താനെന്നും വിഡി സതീശന്‍ പറഞ്ഞു. ശ്രീ എമ്മിന്റെ മധ്യസ്ഥതയില്‍ ആര്‍എസ്എസിന്റെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയില്ലേ എന്ന് നിയമസഭായില്‍ മുഖത്ത് നോക്കി ചോദിച്ചപ്പോള്‍ മറുപടി പറയാനില്ലാതെ തലകുനിച്ചിരുന്നയാളാണ് പിണറായി വിജയനെന്ന് അദേഹം പറഞ്ഞു.

തൃശൂരില്‍ പി പരമേശ്വരന്റെ ഒരു പുസ്തകം താന്‍ പ്രകാശനം ചെയ്തു. അതേ പുസ്തകം തിരുവനന്തപുരത്ത് പ്രകാശനം ചെയ്തത് വിഎസ് അച്യുതാനന്ദനാണെന്ന് വിഡി സതീശന്‍ പറഞ്ഞു. ആര്‍വി ബാബു കോണ്‍ഗ്രസ് വിരോധിയാണ്. തട്ടിപ്പ് കേസില്‍ പെട്ടിട്ട് പറവൂരില്‍ വന്ന് താമസിക്കുകയാണ്. അത് കോണ്‍ഗ്രസ് പുറത്തുകൊണ്ടുവന്നു. അതിന്റെ വിരോധം തീര്‍ക്കുന്നതാണെന്ന് വിഡി സതീശന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!