KSDLIVENEWS

Real news for everyone

കേരളത്തിൽ പലയിടത്തും എസ്.ഡി.പി.ഐ പിന്തുണ എൽ.ഡി.എഫിന്: മതേതര വോട്ടുകൾ യുഡിഎഫിന് ലഭിക്കും; സാദിഖലി ശിഹാബ് തങ്ങൾ

SHARE THIS ON

എൽഡിഎഫ്-എസ്ഡിപിഐ കൂട്ടുകെട്ടിൽ പ്രതികരണവുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. നേമത്ത് മാത്രമല്ല കേരളത്തിൽ പലയിടത്തും എസ്ഡിപിഐ പിന്തുണ എൽഡിഎഫിനാണ്. വേങ്ങരയിൽ മുൻ എസ്‌ഡിപിഐക്കാരൻ ആണ് മത്സരിക്കുന്നത്. മതേതര ജനാധിപത്യ വോട്ടുകൾ യുഡിഎഫിന് ലഭിക്കുമെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

കേരളത്തിൽ യുഡിഎഫിന് വലിയ വിജയം ഉണ്ടാകും. മലപ്പുറത്ത് 16 മണ്ഡലങ്ങളിലും യുഡിഎഫ് വിജയിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. വളരെ ആത്മവിശ്വാസത്തോടെയാണ് തിരഞ്ഞെടുപ്പിനെ കാണുന്നത്. താനൂരിൽ വളരെ എളുപ്പമായിരിക്കും വിജയം. ഇനി എല്ലാം കലങ്ങളിലും യുഡിഎഫ് ആയിരിക്കും ജയിക്കുകയെന്ന് അദേഹം പറഞ്ഞു.

അതേസമയം താനൂരിൽ എൽഡിഎഫ്-ബിജെപി ഡീലെന്ന ആരോപണവുമായി യുഡിഎഫ് സ്ഥാനാർഥി പികെ നവാസ് രംഗത്തെത്തി. ബിജെപിക്ക് ലോക്സഭ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും കിട്ടുന്ന വോട്ട് നിയമസഭയിൽ കിട്ടുന്നില്ല. ഇത് എൽഡിഎഫിന് മറിച്ച് നൽകുകയാണെന്ന് യുഡിഎഫ് സ്ഥാനാർഥി പികെ നവാസ് ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!