പോസ്റ്റല്‍ വോട്ട്; അവശ്യ സേവന വിഭാഗത്തില്‍ 94.06 ശതമാനം പേര് വോട്ട് രേഖപെടുത്തി

തീരുവനന്തപുരം: അവശ്യ സേവന വിഭാഗത്തില്‍ 34,140 പേരില്‍ 32,113 (94.06%) പേർ വോട്ട് രേഖപെടുത്തി. പോസ്റ്റല്‍ വോട്ട് സൗകര്യം ഉപയോഗിച്ചാണ് വോട്ടു രേഖപ്പെടുത്തിയത്.
പൊലീസ് ഉദ്യോഗസ്ഥരില്‍ 95.28% പേർ വോട്ട് രേഖപ്പെടുത്തി.1,10, 994 പോളിംഗ് ഉദ്യോഗസ്ഥർ വോട്ട് രേഖപ്പെടുത്തി. ഇന്ന് വൈകിട്ട് അഞ്ച് മണി വരെയുള്ള കണക്കാണിത്. പോസ്റ്റല്‍ വോട്ട് സമയം നീട്ടി നല്കുന്ന കാര്യത്തില്‍ പരാമർശമില്ല. ഇന്ന് വൈകിട്ട് അഞ്ച് മണി വരെയുള്ള കണക്കാണിത്.
പോസ്റ്റല്‍ വോട്ട് സമയം നീട്ടി നല്കുന്ന കാര്യത്തില്‍ ഇതുവരെ അറിയിപ്പുകളൊന്നും വന്നിട്ടില്ല. എത്ര ശതമാനം പോളിംഗ് ഉദ്യോഗസ്ഥർ വോട്ട് രേഖപ്പെടുത്തി എന്നും വ്യക്തമാക്കിയിട്ടില്ല. അഞ്ചുമണിവരെ വോട്ട് ചെയ്തത് 76% ശതമാനം പേർ മാത്രമാണ്. ഹോം വോട്ടിങില്‍ 96.25% മുതിർന്ന പൗരന്മാർ വോട്ട് രേഖപ്പെടുത്തി. ഭിന്നശേഷി വിഭാഗത്തിലുള്ള 97.66% പേരും വീട്ടില്‍ വോട്ടുരേഖപ്പെടുത്തി.

