KSDLIVENEWS

Real news for everyone

വോട്ട് രേഖപ്പെടുത്തി പ്രമുഖർ: വിജയപ്രതീക്ഷ പങ്കിട്ട് നേതാക്കൾ; ബൂത്തുകളിൽ നീണ്ടനിര

SHARE THIS ON

കൊച്ചി: കേരളം വിധിയെഴുതുന്നു. രാവിലെ ആറര മുതൽ വോട്ടർമാരുടെ നീണ്ടനിരയാണ് സംസ്ഥാനത്തെ പല ബൂത്തുകളിലും. വൈകീട്ട് ആറുമണി വരെയാണ് പോളിങ്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, കെപിസിസി പ്രസിഡന്റ്‌ സണ്ണി ജോസഫ്, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, മന്ത്രി പി.എ. മുഹമ്മദ് റിയാസ്, എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ, ചലച്ചിത്ര താരങ്ങളായ മോഹൻലാൽ, പൃഥ്വിരാജ്, ഭാര്യ സുപ്രിയ മേനോൻ, സുരേഷ് ഗോപി ഉൾപ്പെടെ പ്രമുഖർ വോട്ട് രേഖപ്പെടുത്തി. വോട്ട് രേഖപ്പെടുത്തിയതിനു പിന്നാലെ ഭരണത്തുടർച്ചയുണ്ടാകുമെന്ന് എൽഡിഎഫ് നേതാക്കളും ഭരണമാറ്റം ഉറപ്പെന്ന് യുഡിഎഫ് നേതാക്കളും അവകാശപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!