KSDLIVENEWS

Real news for everyone

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

SHARE THIS ON

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 360 രൂപ ഉയര്‍ന്ന് 1,12,080 രൂപയായി. ഗ്രാമിന് 45 രൂപ വര്‍ധിച്ച് 14,010 രൂപയുമായി.

ഇന്നലെ രാവിലെ സ്വര്‍ണവില വര്‍ധിച്ചിരുന്നെങ്കിലും വൈകീട്ടോടെ തിരിച്ചിറങ്ങിയിരുന്നു. പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യത്തില്‍ ആഗോള സ്വര്‍ണവിലയിലുണ്ടാകുന്ന ചാഞ്ചാട്ടമാണ് കേരളത്തിലെയും വിലയെ സ്വാധീനിക്കുന്നത്.

ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സിന് 4748 ഡോളര്‍ എന്ന നിലയിലാണ് സ്വര്‍ണം വ്യാപാരം തുടരുന്നത്. വെള്ളി 75.99 ഡോളര്‍ എന്ന നിലയിലുമാണ്. പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത ഇടിവ് നേരിട്ട സ്വര്‍ണം വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തോടെയാണ് വീണ്ടും ഉയര്‍ന്നത്. യുദ്ധത്തോടെ അസംസ്‌കൃത എണ്ണവിലയിലുണ്ടായ വന്‍ വര്‍ധനവും ഡോളര്‍ ശക്തിപ്പെട്ടതുമാണ് സ്വര്‍ണത്തിന്റെ വിലയിടിച്ചത്.

ജനുവരി 29ന് സംസ്ഥാനത്ത് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് എക്കാലത്തെയും ഉയര്‍ന്ന പവന്‍ വില. പിന്നീട് താഴോട്ടിറങ്ങിയ സ്വര്‍ണം യുദ്ധത്തിന്റെ ഒരു ഘട്ടത്തില്‍ ലക്ഷം രൂപക്കും താഴെ പോയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!