ടിക്ടോക് തര്‍ക്കത്തെ തുടര്‍ന്ന് ഷാര്‍ജയില്‍ മലയാളി കൊല്ലപ്പെട്ട സംഭവം: രണ്ടുപേര്‍ അറസ്റ്റില്‍; കൊല്ലം സ്വദേശിയും ഉള്‍പ്പെട്ടതായി സൂചന

ഷാര്‍ജയില്‍ ടിക്ടോക്ക് തര്‍ക്കത്തെ തുടര്‍ന്ന് മലയാളി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായതായി പോലീസ്. കൊല്ലം സ്വദേശി ഉള്‍പ്പെടെയാണ്
അറസ്റ്റിലായതെന്നാണ് സൂചന. പ്രതികള്‍ റോഡില്‍ വച്ചാണ് കൃത്യം നിര്‍വഹിച്ചതെന്ന് ഷാര്‍ജ പൊലീസ് വ്യക്തമാക്കി. കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മായില്‍ പൊന്നന്‍ ആയിരുന്നു കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പോലീസ് പരിശോധിച്ചുവരികയാണ്.
ലൈവ് സ്ട്രീമിങ്ങുകളിലൂടെ പരസ്പരമുളള വെല്ലുവിളികളാണ് കെലപാതകത്തിലേക്ക് നയിച്ചത്. ഷാര്‍ജയിലെ ഒരു കെട്ടിടത്തിന്റെ കാര്‍ പാര്‍ക്കിങ്ങില്‍ വച്ചാണ് ഇസ്മയിലിന് മര്‍ദനമേറ്റത്. കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റ അദ്ദേഹം പിന്നീട് ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. അഞ്ച് മലയാളി യുവാക്കള്‍ ചേര്‍ന്ന് മരപ്പലകകള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി ഇസ്മായിലിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
ഇസ്മായീലിന്റെ കൊലയ്ക്ക് കാരണമായ ഏറ്റുമുട്ടലിന്റെ തലേന്ന് രാത്രി ഇദ്ദേഹം പ്രതികളുമായി ടിക് ടോക്കില്‍ നടത്തിയ സംഭാഷണം സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്. ഇസ്മായീലിന്റെ മുഖം മാത്രം കാണുന്ന 9 മിനിറ്റോളം ദൈര്‍ഘ്യമുള്ള വിഡിയോയില്‍ പാര്‍ക്കിങ്ങിലേക്ക് വരാന്‍ വെല്ലുവിളിക്കുന്നുമുണ്ട്. റൂം സിങ്ങര്‍, ഹിറ്റ്‌ലര്‍, റിസ്വാന്‍ തുടങ്ങിയ പേരുകള്‍ പരാമര്‍ശിക്കുന്ന വിഡിയോയില്‍ കേട്ടാലറയ്ക്കുന്ന തെറി വിളികളാണ് നടക്കുന്നത്