കര്‍ണാടക മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ വൻ പ്രഖ്യാപനങ്ങളുമായി ഡി.കെ. ശിവകുമാര്‍. വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും വലിയ ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ചു. സ്കൂള്‍ തലം മുതല്‍ പോസ്റ്റ് ഗ്രാജ്വേഷൻ വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാനത്തുടനീളം ഇനി മുതല്‍ സൗജന്യ ബസ് പാസ്

ബംഗളൂരു: കർണാടക മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ വൻ പ്രഖ്യാപനങ്ങളുമായി ഡി.കെ. ശിവകുമാർ. വിദ്യാർത്ഥികള്‍ക്കും യുവാക്കള്‍ക്കുമായി വലിയ ക്ഷേമപദ്ധതികളാണ് അദ്ദേഹം തന്‍റെ ആദ്യ തീരുമാനങ്ങളിലൂടെ പ്രഖ്യാപിച്ചത്.
സ്കൂള്‍ തലം മുതല്‍ പോസ്റ്റ് ഗ്രാജ്വേഷൻ (പിജി) വരെയുള്ള വിദ്യാർത്ഥികള്‍ക്ക് സംസ്ഥാനത്തുടനീളം ഇനി സൗജന്യ ബസ് പാസ് അനുവദിക്കും.
എല്ലാ മേഖലകളെയും ഉള്‍പ്പെടുത്തിക്കൊണ്ട് സംസ്ഥാനത്ത് ഒരു സ്വകാര്യ എംപ്ലോയ്‌മെന്‍റ് എക്സ്ചേഞ്ച് ആരംഭിക്കുമെന്നതാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. ഉദ്യോഗാർത്ഥികളുടെ തൊഴില്‍ക്ഷമതയും നൈപുണ്യവും വർധിപ്പിക്കുന്നതിനുള്ള പ്രത്യേക പരിശീലനങ്ങളും ഇതിലൂടെ ലഭ്യമാക്കും.
യുവാക്കളുടെ വികസനം ലക്ഷ്യമിട്ട് സംസ്ഥാനത്തുടനീളം 10,000 യൂത്ത് ക്ലബ്ബുകള്‍ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കായികം, സാംസ്കാരികം, നേതൃത്വപാടവം എന്നിവ വളർത്തുന്നതിനായി ഓരോ ക്ലബ്ബിനും 10 ലക്ഷം രൂപ വീതം അനുവദിക്കും.
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ആദ്യമായി വിധാൻ സൗധയില്‍ എത്തിയ ശിവകുമാർ മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ പുഷ്പാർച്ചന നടത്തി. 12 മന്ത്രിമാരും അദ്ദേഹത്തോടൊപ്പം മന്ത്രിസഭയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിട്ടുണ്ട്.

