ഇടിമിന്നലേറ്റ് ഒരാൾക്ക് ദാരുണാന്ത്യം; രണ്ട് പേർക്ക് പരിക്ക്, അപകടം കണ്ണൂർ കാപ്പിമലയിൽ

കണ്ണൂർ: കണ്ണൂരിൽ ഇടിമിന്നലേറ്റ് ഒരു മരണം. ചെറുപുഴ സ്വദേശിനി അഞ്ജു മാത്യു ആണ് മരിച്ചത്. 31 വയസ്സായിരുന്നു. കാപ്പിമല മഞ്ഞപ്പുല്ലിലാണ് അപകടം സംഭവിച്ചത്. പുളിങ്ങോം വില്ലേജ് ഓഫീസ് ജീവനക്കാരിയാണ് അഞ്ജു മാത്യു. മിന്നലേറ്റ് രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അഞ്ജുവിന്റെ ഭർത്താവ് സോനു സെബാസ്റ്റ്യൻ, ഫോറസ്റ്റ് വാച്ചർ സനീഷ് എന്നിവർക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. ഇവരെ കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

