KSDLIVENEWS

Real news for everyone

കാസർഗോഡ് ജനറൽ ഹോസ്പിറ്റലിൽ ശസ്ത്രക്രിയക്കിടെ 9 വയസുകാരൻ മരിച്ച സംഭവം; സമഗ്രമായ അന്വേഷണം വേണമെന്ന് കുടുംബം

SHARE THIS ON

പൊക്കിൾ ഭാഗത്തെ അസുഖത്തിന് ചികിത്സ നൽകുന്നതിനായാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ബന്ധുക്കൾ അറിയിച്ചു. കുട്ടിക്ക് അരയ്ക്ക് താഴെ ജനറൽ അനസ്തേഷ്യ നൽകിയ ശേഷമാണ് ശസ്ത്രക്രിയാ നടപടികൾ ആരംഭിച്ചത്. എന്നാൽ ശസ്ത്രക്രിയയ്ക്കിടെ കുട്ടിയുടെ ആരോഗ്യനില വഷളാവുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു.
കുട്ടി മരണപ്പെട്ടതിന് ശേഷമാണ് ആശുപത്രി അധികൃതർ വിവരം അറിയിച്ചതെന്നും,ശസ്ത്രക്രിയയ്ക്കിടെ എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ വ്യക്തമായ വിശദീകരണം ലഭിച്ചിട്ടില്ലെന്നും പിതാവ് അഷ്റഫ് ആരോപിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!