SSLC,+2,NMMS,USS,LSS ഉന്നത വിജയികളെ ആദരിച്ചു

ചെർക്കള: ഗവഃ ഹയർ സെക്കൻഡറി സ്കൂൾ ചെർക്കളയിൽ ഉന്നത വിജയികളെ ആദരിക്കുന്ന വിജയോത്സവം-2026 സംഘടിപ്പിച്ചു. ബഹു. കാസർഗോഡ് എംപി ശ്രീ.രാജ്മോഹൻ ഉണ്ണിത്താൻ പരിപാടി ഉദ്ഘാടനം ചെയ്തു .പ്രിൻസിപ്പൽ ഇൻ ചാർജ് രഘുനാഥ് സാർ സ്വാഗതം നിർവഹിച്ച പരിപാടിയിൽ ജില്ലാ പഞ്ചായത്ത് അംഗം പി.ബി ഷഫീഖ് അധ്യക്ഷത വഹിച്ചു.വിജയികൾക്കുള്ള അനുമോദന പ്രഭാഷണം പിടിഎ പ്രസിഡൻറ് മുനീർ ചെർക്കളം നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം ജസ്ന മനാഫ്, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഷുക്കൂർ ചെർക്കളം, വാർഡ് മെമ്പർ ഹാരിസ് തായൽ,മുൻ ഹെഡ്മാസ്റ്റർ മുഹമ്മദലി സർ,SMC ചെയർമാൻ ഇഖ്ബാൽ,MPTA പ്രസിഡൻറ് സമീറ അബ്ബാസ്.PTA വൈസ്. പ്രസി.അഷ്റഫ് പെർള,SMC വൈസ് ചെയർമാൻ കബീർ ചെർക്കളം, സീനിയർ അസിസ്റ്റൻ്റ് സമീർ തെക്കിൽ,പ്രൈമർ ഇൻചാർജ് രാജേഷ് പി വി,പി ടിഎ ഭാരവാഹികളായ ഉമ്മാലി ഷാഫി, ഷാക്കിറ അഷ്‌റഫ്, മുഹമ്മദ് CK, അബ്ബാസ് ബംബ്രാണി, സിദ്ധീഖ് ചെർക്കള,HSST അധ്യാപകൻ അഖിഷ് കുമാർ,സ്റ്റാഫ് സെക്രട്ടറി അഭിലാഷ് വി എന്നിവർ ആശംസകൾ നേർന്നു.ഹെഡ്മിസ്ട്രസ് സുബൈദ ടീച്ചറുടെ നന്ദിയോടെ പ്രോഗ്രാം അവസാനിച്ചു.

