KSDLIVENEWS

Real news for everyone

ഇറാനുമായുള്ള പ്രശ്നങ്ങൾ ചെസ് കളി പോലെയാണ്: പതിവ് പോലെ പരിഹരിക്കപ്പെടും; ഡോണൾഡ് ട്രംപ്

SHARE THIS ON

വാഷിങ്ടൺ/തെൽ അവീവ്: ഇറാനുമായുള്ള നിലവിലെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇരുരാജ്യങ്ങളും തമ്മിലുള്ള നിലവിലെ അവസ്ഥയെ ചെസ്സ് കളിയോട് ഉപമിച്ച ട്രംപ്, പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കുന്നതിനുള്ള മധ്യസ്ഥ നീക്കങ്ങൾക്ക് അനുകൂലമായ നിലപാടാണ് പ്രകടിപ്പിച്ചത്.

പ്രശ്നങ്ങൾ പതിവുപോലെ പരിഹരിക്കപ്പെടുമെന്നും വളരെ അപ്രധാനം എന്ന നിലക്കാണ് ഇറാൻ വിഷയം താൻ ഇപ്പോൾ കാണുന്നതെന്നും അമേരിക്കയുമായി നിലവിൽ നേരിട്ടുള്ള ചർച്ചകളില്ലെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം ഇടനിലക്കാർ വഴി സന്ദേശങ്ങൾ കൈമാറുന്ന പ്രക്രിയ തുടരുന്നതായും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി വ്യക്തമാക്കി. സൈനിക ആക്രമണങ്ങൾ അവസാനിപ്പിക്കുക, ഇതുവരെയുണ്ടായ നഷ്ടങ്ങൾക്ക് അമേരിക്ക തക്കതായ നഷ്ടപരിഹാരം നൽകുക, മേഖലയിൽ നിന്നുള്ള അമേരിക്കൻ സൈനിക സാന്നിധ്യം പൂർണ്ണമായും പിൻവലിക്കുക എന്നിവയാണ് ഇറാൻ നേതൃത്വം നൽകിയിരിക്കുന്ന ഉപാധികൾ.

ഈ ഉപാധികൾ നൽകിയതിന് പിന്നാലെയാണ് ട്രംപിന്റെ മറുപടി. എണ്ണവില കുറഞ്ഞിരിക്കുന്നത് ആഭ്യന്തര വിപണിയിൽ ജനങ്ങൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ താല്പര്യങ്ങളെ പ്രതികൂലമായി ബാധിക്കാതിരിക്കാൻ ഈ സാഹചര്യം ഒഴിവാക്കേണ്ടത് ട്രംപിന്റെ ആവശ്യമാണ്. കൂടാതെ ആയുധശേഖരത്തിൽ ക്ഷാമം അനുഭവിക്കുന്നുണ്ടെ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!