KSDLIVENEWS

Real news for everyone

മഴയുടെ ശക്തി കുറഞ്ഞു: ഇടുക്കിയില്‍ ഇനി വിനോദ സഞ്ചാരത്തിന് വിലക്കില്ല

SHARE THIS ON

ഇടുക്കി: കനത്ത മഴയത്തെ തുടര്‍ന്ന് ഇടുക്കിയില്‍ വിനോദ സഞ്ചാരത്തിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നതിനാലായിരുന്നു വിലക്കേര്‍പ്പെടുത്തിയത്.

നിലവില്‍ മഴയുടെ ശക്തി കുറയുകയാണെന്നും അതിനാല്‍ വിലക്ക് പിൻവലിക്കുകയാണെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മൂന്നാര്‍, പള്ളിവാസല്‍, കുഞ്ചിത്തണ്ണി, വാഗമണ്‍ വില്ലേജുകളിലാണ് വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!