ചെർക്കള ടൗണിന്റെ ശോച്യാവസ്ഥ പരിഹരിക്കണം, സർവീസ് റോഡ് പൊട്ടിപ്പൊളിഞ്ഞ് വലിയ ഗർത്തം രൂപപ്പെട്ടത് വാഹനങ്ങൾക്ക് പോകാൻ ദുഷ്ക്കരമായി മാറി

ചെർക്കള: അനുദിനം ആയിരക്കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന ചെർക്കള ടൗൺ ദേശീയപാത വികസനത്തിന്റെ പേരിൽ അസൗകര്യങ്ങളാൽ വീർപ്പ് മുട്ടുകയാണ്.
ജില്ലയിൽ തന്നെ രാത്രി നേരം പുലരോളം ഉണർന്നിരിക്കുന്ന ഒരു ചെറു പട്ടണമാണ് ചെർക്കളം.
ജില്ലയിലെ പ്രധാനപ്പെട്ട നാല് ദിക്കിലേക്ക് കടന്ന് പോകാനുള്ള ജംഗ്ഷൻ കൂടിയാണ് ചെർക്കളം. അത്കൊണ്ട് നൂറ് കണക്കിന് ജനങ്ങളും ആയിരക്കണക്കിന് വാഹനങ്ങളും കടന്ന് പോകുന്ന ചെർക്കള ടൗൺ നേരാവണ്ണം വാഹങ്ങൾക്ക് കടന്ന് പോകാൻ കഴിയാത്ത വിധം പൊട്ടിപ്പൊളിഞ്ഞ് ഗർത്തമായിരിക്കുകയാണ്. മഴക്കാലമായതോടെ വെള്ളം നിറഞ്ഞു ചെളിക്കുണ്ട് രൂപപ്പെട്ടിരിക്കുകയാണ്
ഹൈവേ റോഡിലേക്ക് നിർമ്മിക്കുന്ന അപ്രോച്ച് ഫ്ലൈ ഓവർ ബ്രിഡ്ജ് നിർമ്മാണം പകുതിയിൽ നിർത്തിയത് യാത്രക്കാർക്കും കാൽ നട യാത്രക്കാർക്കും കച്ചവട സ്ഥാപനങ്ങൾക്കും ഒരു പോലെ ദുരിതം ആയിരിക്കുകയാണ്. ഇവിടെ ഡ്രെയിനേജ് സംവിധാനം നിർമ്മിക്കാത്തതാണ് റോഡിന്റെ ശോച്യാവസ്ഥ ഇത്ര ദുഷ്ക്കരമായത് . ചെർക്കളയിൽ നിന്നും ബദിയടുക്ക/ മുള്ളേരിയ പോകുന്ന റോഡിലാണ് ഈ യാത്രാ പ്രശ്നം കൂടുതൽ ദുരിതമായി മാറിയിട്ടുള്ളത്. അതികൃതർ അടിയന്തിരമായി ഇടപെട്ട് ജനങ്ങളുടെ പ്രശ്നം തീർത്ത് കൊടുക്കണമെനും നിലവിലുള്ള യാത്രാക്ലേശം പരിഹരിച്ച് വാഹനങ്ങൾക്ക് സുഗമമായി കടന്ന് പോകാനുള്ള സാഹചര്യം ഒരുക്കണമെന്നും അഭ്യർഥിക്കുന്നു.



