KSDLIVENEWS

Real news for everyone

പവർകട്ടാണല്ലോ; മെഴുകുതിരി വിതരണംചെയ്ത് ചിന്ത ജെറോമും ആര്യാ രാജേന്ദ്രനും; വൈദ്യുതിഭവന് മുന്നിൽ ഡിവൈഎഫ്ഐ പ്രതിഷേധം

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിനിയന്ത്രണം തുടരുന്നതിനിടെ വ്യത്യസ്ത പ്രതിഷേധവുമായി ഡിവെെഎഫ്ഐ. തിരുവനന്തപുരത്ത് വൈദ്യുതിഭവന് മുന്നിൽ മെഴുകുതിരി വിതരണംചെയ്താണ് ഡിവെെഎഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചത്.

ബുധനാഴ്ച രാത്രിയാണ് വൈദ്യുതിഭവന് മുന്നിലൂടെ കടന്നുപോയ യാത്രക്കാർക്ക് ഡിവൈഎഫ്ഐ നേതാക്കളും പ്രവർത്തകരും മെഴുകുതിരി നൽകിയത്. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം, മുൻ മേയർ ആര്യാ രാജേന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഡിവൈഎഫ്ഐയുടെ മെഴുകുതിരി വിതരണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!