KSDLIVENEWS

Real news for everyone

ഇരുട്ടിൽ തുടരും; സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ ഇന്നും നിയന്ത്രണത്തിന് സാധ്യത

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത വൈദ്യുതി ലഭ്യതക്കുറവ് തുടരുന്ന സാഹചര്യത്തിൽ ഇന്നും നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യത. നിലവിൽ 700 മുതൽ 900 മെഗാവാട്ട് വരെയുള്ള വൈദ്യുതിയുടെ ലഭ്യതക്കുറവാണ് അനുഭവപ്പെടുന്നത്.

മധ്യപ്രദേശിൽ നിന്ന് സ്വാപ്പ് കരാർ പ്രകാരം ലഭ്യമാകേണ്ടിയിരുന്ന 200 മെഗാവാട്ട് വൈദ്യുതി ലഭിക്കാതെ പോയതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. അതേസമയം, കേന്ദ്ര വിഹിതത്തിൽ നിന്ന് ഇന്നു മുതൽ ഡിസംബർ 31 വരെ പ്രതിദിനം 150 മെഗാവാട്ട് വൈദ്യുതി ലഭിക്കും. ഉയർന്ന നിരക്കായ യൂണിറ്റിന് 30 രൂപ നൽകി പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും, തൽക്കാലം അത്രയും ഉയർന്ന തുകയ്ക്ക് വൈദ്യുതി വാങ്ങേണ്ടതില്ലെന്നാണ് കെഎസ്ഇബിയുടെ നിലപാട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി ലഭ്യമാകുന്നത് പരിശോധിക്കാൻ കെഎസ്ഇബി ഡയറക്ടർമാർ വിവിധ സംസ്ഥാനങ്ങളിൽ എത്തി ചർച്ച നടത്തുന്നുണ്ട്.

പകരം, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാൻ കെഎസ്ഇബി ഡയറക്ടർമാർ വിവിധ സംസ്ഥാനങ്ങളിലെത്തി നേരിട്ട് ചർച്ചകൾ നടത്തുന്നുണ്ട്.

error: Content is protected !!