Flipkart Big Billion Days 2026: ഓഫറുകളുടെ പെരുമഴക്കാലം വരുന്നു; ഓഫർ തീയതിയും ബാങ്ക് ഡിസ്കൗണ്ടുകളും പ്രഖ്യാപിച്ചു

ന്യൂഡൽഹി: പ്രമുഖ ഇ-കൊമേഴ്സ് കമ്പനിയായ ഫ്ലിപ്പ്കാർട്ട് അവരുടെ ജനപ്രിയ വിൽപന മേളയായ ബിഗ് ബില്യൺ ഡേയ്സ് പ്രഖ്യാപിച്ചു (Flipkart Big Billion Days 2026). പ്ലസ്, ബ്ലാക്ക്, ഫ്ലിപ്പ്കാർട്ട് ക്രെഡിറ്റ് കാർഡ് അംഗങ്ങൾക്ക് ഒക്ടോബർ 8 മുതൽ ആനുകൂല്യങ്ങളിലേക്ക് മുൻകൂട്ടി പ്രവേശനം ലഭിക്കും. വിൽപനയുടെ അവസാന തീയതിയോ മുഴുവൻ സമയക്രമമോ നിലവിൽ പ്രഖ്യാപിച്ചിട്ടില്ല. വൻതോതിലുള്ള ഡിസ്കൗണ്ടുകൾ ലഭ്യമാകുന്ന പ്രധാന ഓഫറുകൾ ഉടൻ തന്നെ പുറത്തുവിടുമെന്നാണ് സൂചന.
പ്രധാന ബാങ്ക് പങ്കാളികളായി ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയെ ഫ്ലിപ്പ്കാർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ബാങ്കുകളുടെ കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന ഇടപാടുകൾക്ക് 10 ശതമാനം തക്ഷണ കിഴിവ് ലഭിക്കും. എന്നാൽ ഇതിനുള്ള മിനിമം ഇടപാട് തുകയോ പരമാവധി ലഭിക്കുന്ന കിഴിവോ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കിയിട്ടില്ല.
ഏസർ, ഹെയർ, ജെ ബി എൽ, അരിസ്റ്റോക്രാറ്റ്, ടി സി എൽ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ ഉൽപന്നങ്ങൾക്ക് ഓഫറുകൾ ലഭ്യമാകും. സ്മാർട്ട്ഫോണുകൾ, ലാപ് ടോപ്പുകൾ, ടെലിവിഷനുകൾ, ഓഡിയോ ഉൽപന്നങ്ങൾ, ഗാർഹിക ഉപകരണങ്ങൾ തുടങ്ങിയ വിഭാഗങ്ങളിൽ വലിയ വിലക്കുറവ് പ്രതീക്ഷിക്കാം.

