KSDLIVENEWS

Real news for everyone

റിപ്പോർട്ടർ ചാനൽ റെയ്ഡ്: എസ്ഐടി ഡോളറും വിദേശ എടിഎം കാർഡുകളും പിടിച്ചെടുത്തു

SHARE THIS ON

തിരുവനന്തപുരം: മാധ്യമസ്ഥാപനമായ റിപ്പോർട്ടർ ടിവിയുടെ ആസ്ഥാനത്ത് നടന്ന പോലീസ് പരിശോധനയിൽ കണക്കിൽപ്പെടാത്ത വിദേശ കറൻസി പിടിച്ചെടുത്തു. പരിശോധനയിൽ 6300 യുഎസ് ഡോളറാണ് കണ്ടെടുത്തത്. ഇത് ചട്ടവിരുദ്ധമാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

ചട്ടങ്ങൾ പ്രകാരം ഒരാൾക്ക് നിയമപരമായി കൈവശം വെക്കാവുന്നത് പരമാവധി 2000 യുഎസ് ഡോളറിന് തുല്യമായ തുക മാത്രമാണ്. ഈ പരിധി മറികടന്ന് വലിയ തോതിൽ വിദേശ കറൻസി കൈവശം വെക്കുന്നത് വിദേശനാണ്യ വിനിമയ ചട്ടങ്ങളുടെ ലംഘനമായാണ് കണക്കാക്കുന്നത്. കണ്ടെത്തിയ വിദേശ കറൻസിയുടെ ഉറവിടം സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാധ്യമസ്ഥാപനത്തിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്.

അതേസമയം, റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടില്‍ നിന്ന് എസ്‌ഐടി ഇന്ന് പിടികൂടിയത് വ്യക്തികള്‍ക്ക് കൈവശംവെക്കാവുന്നതിന്റെ 14 ഇരട്ടി വിദേശമദ്യം. അനുവദനീയമായതിന്റെ ഇരട്ടി അളവില്‍ വൈനും പിടികൂടി. മദ്യം കസ്റ്റഡിയിലെടുത്ത എക്‌സൈസ് ഇതിന്റെ ഉറവിടം ഉള്‍പ്പെടെ പരിശോധിച്ചുവരികയാണ്.

മെസ്സി കേരളത്തിലെത്തുമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പിന്റെ കേസില്‍ ഇന്ന് അഗസ്റ്റിന്‍ സഹോദരങ്ങളുമായി ബന്ധപ്പെട്ട വിവിധയിടങ്ങളില്‍ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് കൊച്ചിയിലെ റിപ്പോര്‍ട്ടര്‍ ചാനല്‍ ഓഫീസിലും വയനാട്ടിലെ ആന്റോ അഗസ്റ്റിന്റെ വീട്ടിലും ഉള്‍പ്പെടെ പരിശോധന നടത്തിയത്. പരിശോധനയിലാണ് അളവില്‍ കവിഞ്ഞ വിദേശമദ്യം വീട്ടില്‍ നിന്ന് പിടികൂടിയത്.67 ലിറ്ററിലധികം മദ്യശേഖരമാണ് കണ്ടെത്തിയത്. അബ്കാരി ആകട് പ്രകാരം, ആന്റോ അഗസ്റ്റിനെതിരെ കേസെടുക്കും. ഇന്ന് തന്നെ കേസ് രജിസ്റ്റർ ചെയ്യുമെന്ന് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി. ഷറഫുദ്ധീൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!