KSDLIVENEWS

Real news for everyone

കര്‍ണാടകത്തിലെ ഒരു ഡസനോളം എംഎല്‍എമാര്‍ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാര്‍: വെട്ടിലായി കോണ്‍ഗ്രസ്

SHARE THIS ON

ബെംഗളൂരു: നിയമസഭയ്‌ക്കുള്ളില്‍ എംഎല്‍എമാരുടെ വ്യക്തിജീവിതത്തെക്കുറിച്ച്‌ കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നടത്തിയ പരാമർശം വലിയ രാഷ്‌ട്രീയ വിവാദത്തിന് തിരികൊളുത്തി.

സംസ്ഥാനത്തെ ഒരു ഡസനോളം എംഎല്‍എമാർ രണ്ട് വിവാഹം കഴിച്ചിട്ടുണ്ടെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷമായ ബിജെപി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പേരുകള്‍ പരസ്യപ്പെടുത്താൻ മുഖ്യമന്ത്രി തയാറാകണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

വ്യാഴാഴ്ച നിയമസഭയില്‍ വരള്‍ച്ചാ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ചർച്ചയില്‍ സംസാരിക്കവെയായിരുന്നു വിവാദ പരാമർശം. അതിവേഗ നഗരവല്‍ക്കരണം മൂലം ബെംഗളൂരുവില്‍ ഉണ്ടാകുന്ന ജനസംഖ്യാ വർധനവിനെക്കുറിച്ചുള്ള ചർച്ചയ്‌ക്കിടെയായിരുന്നു ഡി.കെ. ശിവകുമാറിന്റെ പരാമർശം കടന്നുവന്നത്.

“കെംപെഗൗഡയാണ് ബെംഗളൂരു നിർമിച്ചത്. കെങ്കല്‍ ഹനുമന്തയ്യ വിധാൻ സൗധ പണിതു. എസ്.എം. കൃഷ്ണ ബെംഗളൂരുവിനെ രാജ്യാന്തര നഗരമാക്കി മാറ്റി. ഈ നഗരത്തിലേക്ക് വരുന്ന ആരും പിന്നീട് ഇവിടം വിട്ടുപോകാൻ ആഗ്രഹിക്കുന്നില്ല. ഇവിടെയെത്തുന്ന നിങ്ങളും (എംഎല്‍എമാർ) മടങ്ങിപ്പോകാറില്ല. നഗരത്തിലുള്ള പലരും രണ്ട് വിവാഹം കഴിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ഒരു ഡസനോളം ആളുകള്‍ ഇവിടെയുണ്ട്. വേണമെങ്കില്‍ അവരുടെ പട്ടിക തരാൻ എനിക്ക് സാധിക്കും,” എന്നായിരുന്നു ഡി.കെ. ശിവകുമാറിന്റെ വാക്കുകള്‍.

ധാർവാഡ്, ദക്ഷിണ കന്നഡ തുടങ്ങിയ ജില്ലകളില്‍ നിന്നുള്ള നിയമസഭാംഗങ്ങളുടെ പേരുകള്‍ തനിക്കറിയാമെന്നും എന്നാല്‍ തല്‍ക്കാലം ആ വഴിക്ക് കടക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബെംഗളൂരുവിലെത്തുന്ന വക്കീലന്മാർ ഉള്‍പ്പെടെയുള്ളവർ നാട്ടിലേക്ക് മടങ്ങാറില്ലെന്നും ഇതാണ് നഗര ജനസംഖ്യ 33 ശതമാനത്തില്‍ നിന്ന് 47 ശതമാനമായി ഉയരാൻ കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!