KSDLIVENEWS

Real news for everyone

ചർച്ചയല്ല വേണ്ടത്, പിഎം ശ്രീയിൽനിന്ന് സർക്കാർ പിന്മാറണം’; ആവശ്യമുന്നയിച്ച് യൂത്ത് ലീഗ് പ്രമേയം

SHARE THIS ON

ആലപ്പുഴ: പിഎം ശ്രീയിൽനിന്ന് സംസ്ഥാന സർക്കാർ പിന്മാറണമെന്ന് ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ യൂത്ത് ലീഗ് പ്രമേയം. ചർച്ചയല്ല വേണ്ടത്, പദ്ധതി ഒഴിവാക്കുകയാണ് വേണ്ടതെന്നാണ് പ്രമേയം പറയുന്നത്.

യൂത്ത് ലീഗ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ സമ്മേളനം കഴിഞ്ഞ രണ്ടുദിവസമായി നടന്നുവരികയാണ്. ഇന്നായിരുന്നു സമാപനം. ഇതിന് മുന്നോടിയായിട്ടായിരുന്നു പിഎം ശ്രീയുമായി ബന്ധപ്പെട്ട പ്രമേയം പാസാക്കിയത്. എന്ത് സാങ്കേതികത്വത്തിന്റെ പേരിലാണെങ്കിലും പിഎം ശ്രീ ഒരുകാരണവശാലും നടപ്പാക്കരുത്. പദ്ധതിയിൽനിന്ന് പിന്മാറണമെന്നാണ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആവശ്യം.

ഇതാദ്യമായല്ല പിഎം ശ്രീ പദ്ധതി നടപ്പാക്കരുതെന്ന് യൂത്ത് ലീഗ് ആവശ്യപ്പെടുന്നത്. കേവലം ഫണ്ടിനപ്പുറം കേന്ദ്ര അജണ്ട നടപ്പാക്കുന്നതാണ് പദ്ധതിയെങ്കിൽ അംഗീകരിക്കില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവറലി ശിഹാബ് തങ്ങൾ ഈ മാസമാദ്യം ദുബായിൽ നടന്ന ചടങ്ങിൽ പങ്കെടുക്കവേ വ്യക്തമാക്കിയിരുന്നു. പദ്ധതി നടപ്പാകില്ലെന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.

നേരത്തെ മുസ്‌ലിം ലീഗിന്റെ വിദ്യാർഥി സംഘടനയായ എംഎസ്എഫും പിഎം ശ്രീയ്‌ക്കെതിരേ രംഗത്തെത്തിയിരുന്നു. പദ്ധതി കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്നായിരുന്നു സംഘടനയുടെ സംസ്ഥാന അധ്യക്ഷൻ ഫറഫുദ്ദീൻ പിലാക്കൽ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!