KSDLIVENEWS

Real news for everyone

എന്‍ഡോസൾഫാൻ ദുരിതബാധിതർക്കും ഭിന്നശേഷിക്കാര്‍ക്കും സമഗ്ര പുനരധിവാസം; 643 ജീവിതങ്ങള്‍ക്ക് തണലായിമുളിയാറിലെ സഹജീവനം സ്‌നേഹഗ്രാമം ശ്രദ്ധേയമാകുന്നു

SHARE THIS ON

ബോവിക്കാനം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സമഗ്ര പുനരധിവാസവും സാന്ത്വന പരിചരണവും ഉറപ്പാക്കി മുളിയാറിലെ ‘സഹജീവനം സ്‌നേഹഗ്രാമം’ ശ്രദ്ധേയമാകുന്നു. സാമൂഹികനീതി വകുപ്പും കേരള സാമൂഹിക സുരക്ഷ മിഷനും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയിലൂടെ രണ്ടു വര്‍ഷത്തിനിടെ 643 പേരാണ് വിവിധ തെറാപ്പി സേവനങ്ങളും പരിചരണവും പ്രയോജനപ്പെടുത്തിയത്. ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, സൈക്കോതെറാപ്പി, ഡെവലപ്‌മെന്റല്‍ തെറാപ്പി, സ്‌പെഷല്‍ എജുക്കേഷന്‍, സോഷ്യല്‍ വര്‍ക്ക് എന്നിവയാണ് കേന്ദ്രത്തില്‍ നല്‍കുന്ന പ്രധാന സേവനങ്ങള്‍.

ഇ​തി​നു​പു​റ​മെ ഗ്രൂ​പ്പ് തെ​റാ​പ്പി, ര​ക്ഷി​താ​ക്ക​ള്‍ക്കു​ള്ള ബോ​ധ​വ​ല്‍ക്ക​ര​ണ ക്ലാ​സു​ക​ള്‍, പാ​ര​ന്റ​ല്‍ കൗ​ണ്‍സി​ലി​ങ്, ക്ലി​നി​ക്ക​ല്‍ മീ​റ്റി​ങ്ങു​ക​ള്‍, എ.​ഡി.​എ​ച്ച്.​ഡി ക്ലി​നി​ക്ക് തു​ട​ങ്ങി​യ​വ​യും കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ന്നു​വ​രു​ന്നു.

കൈ​ക​ള്‍ക്ക് ബ​ല​ക്കു​റ​വു​ള്ള പ​ത്തോ​ളം കു​ട്ടി​ക​ള്‍ക്കാ​യി പ്ര​ത്യേ​ക പ​രി​ശീ​ല​ന സെ​ഷ​നു​ക​ള്‍ ഇ​വി​ടെ ന​ല്‍കു​ന്നു​ണ്ട്. അ​ഞ്ചു​വ​യ​സ്സി​ല്‍ താ​ഴെ​യു​ള്ള കു​ട്ടി​ക​ളി​ലെ സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ബു​ദ്ധി​മു​ട്ടു​ക​ള്‍ മു​ന്‍കൂ​ട്ടി തി​രി​ച്ച​റി​ഞ്ഞ് ഡി​പ്പാ​ര്‍ട്ട്മെ​ന്റ് ഓ​ഫ് ഡെ​വ​ല​പ്മെ​ന്റ​ല്‍ തെ​റാ​പ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​ദ​ഗ്ധ തെ​റാ​പ്പി​യും ഉ​റ​പ്പാ​ക്കു​ന്നു. സൈ​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ എ.​ഡി.​എ​ച്ച്.​ഡി സ​വി​ശേ​ഷ​ത​ക​ളു​ള്ള കു​ട്ടി​ക​ള്‍ക്കാ​യി ഗ്രൂ​പ്പ് തെ​റാ​പ്പി സെ​ഷ​നു​ക​ളും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. കു​ട്ടി​ക​ളു​ടെ മാ​ന​സി​ക​വും സാ​മൂ​ഹി​ക​വു​മാ​യ വി​കാ​സം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ആ​ശ​യ​വി​നി​മ​യ​ശേ​ഷി, സാ​മൂ​ഹി​ക ഇ​ട​പെ​ട​ല്‍ തു​ട​ങ്ങി​യ ക​ഴി​വു​ക​ള്‍ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​ണ് ഗ്രൂ​പ്പ് തെ​റാ​പ്പി ന​ല്‍കു​ന്ന​ത്. മാ​സ​ത്തി​ലൊ​രി​ക്ക​ല്‍ ഫി​സി​ക്ക​ല്‍ മെ​ഡി​സി​ന്‍ ആ​ന്‍ഡ് റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ (പി.​എം.​ആ​ര്‍) ക​ണ്‍സ​ള്‍ട്ട​ന്‍സി​യും വി​വി​ധ തെ​റാ​പ്പി​ക​ളു​ടെ ഏ​കോ​പ​ന​ത്തി​നാ​യി പ്ര​തി​മാ​സ ക്ലി​നി​ക്ക​ല്‍ മീ​റ്റി​ങ്ങു​ക​ളും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. തെ​റാ​പ്പി​ക്ക് പു​റ​മെ ര​ക്ഷി​താ​ക്ക​ള്‍ക്കാ​യി സ​ഹ​ജീ​വ​നം സ്‌​നേ​ഹ​ഗ്രാ​മ​ത്തി​ല്‍ പാ​ര​ന്റ​ല്‍ കൗ​ണ്‍സി​ലി​ങ് സെ​ഷ​നു​ക​ളും ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്.

കു​ട്ടി​ക​ള്‍ക്ക് ന​ല്‍കു​ന്ന തെ​റാ​പ്പി​യെ​ക്കു​റി​ച്ച് കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ര​ക്ഷി​താ​ക്ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ക, തെ​റാ​പ്പി​യു​ടെ പ്രാ​ധാ​ന്യം ബോ​ധ്യ​പ്പെ​ടു​ത്തു​ക, ഹോം ​മാ​നേ​ജ്മെ​ന്റ് ഉ​ള്‍പ്പെ​ടെ​യു​ള്ള പ​രി​ച​ര​ണ​രീ​തി​ക​ളെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ക്കു​ക എ​ന്നി​വ​യാ​ണ് പാ​ര​ന്റ​ല്‍ കൗ​ണ്‍സി​ലി​ങ്ങി​ന്റെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ള്‍. കു​ട്ടി​ക​ളു​ടെ തു​ട​ര്‍ പ​രി​ച​ര​ണ​ത്തി​ല്‍ ര​ക്ഷി​താ​ക്ക​ളു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ന്ന​തി​നും ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്നു. പ്ര​തി​ദി​നം 45 മി​നി​റ്റ് വീ​ത​മു​ള്ള എ​ട്ട് തെ​റാ​പ്പി സ്ലോ​ട്ടു​ക​ളി​ലൂ​ടെ ഒ​രു ദി​വ​സം ശ​രാ​ശ​രി 45 കു​ട്ടി​ക​ള്‍ക്ക് ഇ​വി​ടെ സേ​വ​നം ല​ഭി​ക്കു​ന്നു​ണ്ട്. നി​ല​വി​ല്‍ ആ​ഴ്ച​യി​ല്‍ 120ഓ​ളം കു​ട്ടി​ക​ളും 17 മു​തി​ര്‍ന്ന​വ​രും കേ​ന്ദ്ര​ത്തെ ആ​ശ്ര​യി​ക്കു​ന്നു. യു​വാ​ക്ക​ള്‍ക്ക് ഫി​സി​യോ​തെ​റാ​പ്പി സേ​വ​ന​മാ​ണ് ന​ല്‍കു​ന്ന​ത്. കു​ട്ടി​ക​ളു​ടെ മാ​ന​സി​ക ഉ​ല്ലാ​സ​ത്തി​നാ​യി ര​ക്ഷി​താ​ക്ക​ളു​ടെ പ്രോ​ജ​ക്ട് സ​പ്പോ​ര്‍ട്ട് ഗ്രൂ​പ്പി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ വി​വി​ധ ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ന​ട​ത്തി​വ​രു​ന്നു.

വീക്കിന്റെ ഭാഗമായി സൈക്കോളജി ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ സഹജീവനം സ്‌നേഹ ഗ്രാമത്തിലെ കുട്ടികളെയും രക്ഷിതാക്കളെയും ഉള്‍പ്പെടുത്തി ബേക്കല്‍ ബീച്ച് റിസോര്‍ട്ടിലേക്ക് ഉല്ലാസയാത്ര സംഘടിപ്പിച്ചു. കേന്ദ്രത്തിന് പുറമെ മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂനിറ്റ് വഴി ജില്ലയിലെ വിവിധ പ്രാഥമിക-സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളില്‍ സൈക്കോതെറാപ്പി, സ്പീച്ച് തെറാപ്പി, സ്‌പെഷ്യല്‍ എജുക്കേഷന്‍, ഫിസിയോതെറാപ്പി സേവനങ്ങളും നല്‍കുന്നുണ്ട്. സൈക്കോളജിസ്റ്റ്, ഡെന്റല്‍ സര്‍ജന്‍, പീഡിയാട്രീഷ്യന്‍, സ്പീച്ച് തെറാപ്പിസ്റ്റ്, സ്‌പെഷ്യല്‍ എജുക്കേറ്റര്‍ തുടങ്ങിയ വിദഗ്ധരുടെ സേവനവും ലഭ്യമാക്കുന്നു. തൊഴില്‍ പരിശീലന പരിപാടികള്‍ (വൊക്കേഷനല്‍ ട്രെയിനിങ്), കെയര്‍ ഹോം/റെസ്‌പൈറ്റ് ഹോം, ഹൈഡ്രോതെറാപ്പി യൂനിറ്റിന്റെ നിര്‍മാണ പൂര്‍ത്തീകരണം, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ സ്ഥിരം സേവനം എന്നിവയാണ് രണ്ടാം ഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. ഈ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ ഭിന്നശേഷി-പുനരധിവാസ മേഖലയില്‍ സംസ്ഥാനത്തിന് തന്നെ മാതൃകാപരമായ ഒരു പദ്ധതിയായി ‘സഹജീവനം സ്‌നേഹഗ്രാമം’ മാറും.

error: Content is protected !!