KSDLIVENEWS

Real news for everyone

കൊൽക്കത്തയിൽ ദുർഗ്ഗാ പൂജാ പന്തലിലെ തിക്കിലും തിരക്കിലും വൻ അപകടം, 17 പേർ മരിച്ചതായി റിപ്പോർട്ട്

SHARE THIS ON

കൊൽക്കത്ത: കൊൽക്കത്തയില ദുർഗ്ഗാ പൂജാ പന്തലിലുണ്ടായ തിക്കിലും തിരക്കിലും വൻ അപകടം. 17 പേർ മരിച്ചതായാണ് വിവരം. നിരവധി പേർക്ക് പരിക്കേറ്റു. ചോർ ബഗാൻ സർവജനീൻ പൂജാ പന്തലിലാണ് സംഭവം.

പൂജാ പന്തലിന്റെ എക്സിറ്റ് ഗേറ്റിൽ മഴയെത്തുടർന്ന് വൻ തിരക്ക് രൂപപ്പെട്ടതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. തിക്കിലും തിരക്കിലും പെട്ട് പലരും ബോധരഹിതരായതായി ഒരു ദൃക്‌സാക്ഷി എഎൻഐ വാർത്താ ഏജൻസിയോട് പറഞ്ഞു. പലരെയും മോട്ടോർ സൈക്കിളുകളിലാണ് ആശുപത്രിയിൽ എത്തിച്ചത്.

സാഹചര്യങ്ങൾ വിലയിരുത്താൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയും ചീഫ് സെക്രട്ടറി മനോജ് അഗർവാളും ആശുപത്രിയിലെത്തി. സംഭവത്തിൽ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി ഞെട്ടൽ രേഖപ്പെടുത്തി

error: Content is protected !!