KSDLIVENEWS

Real news for everyone

മരുന്ന് വാങ്ങുന്നതിൽ മന്ത്രിമാർ ഇടപെടാറില്ല; കെ മുരളീധരൻ കമ്പനി പ്രതിനിധികളെ കണ്ടതിൽ അന്വേഷണം വേണം, മുൻ ആരോഗ്യമന്ത്രിമാർ

SHARE THIS ON

തിരുവനന്തപുരം: എസ്എംഎ രോഗബാധിതരായ കുഞ്ഞുങ്ങളിൽ മരുന്ന് പരീക്ഷണം നടത്തുന്ന ആരോഗ്യമന്ത്രി കെ മുരളീധരന് സ്ഥാനത്ത് ഇരിക്കാൻ അർഹതയില്ലെന്ന് സംയുക്ത വാർത്താ സമ്മേളനത്തിൽ മുൻ ആരോഗ്യമന്ത്രിമാർ. വിവാദ മരുന്ന് കമ്പനിയുമായുള്ള ബന്ധവും കൊടുക്കൽ വാങ്ങലുകളും അന്വേഷണ വിധേയമാക്കണമെന്ന് പി കെ ശ്രീമതിയും കെ കെ ശൈലജയും വീണാ ജോർജും ആവശ്യപ്പെട്ടു.

ആരോഗ്യവകുപ്പ് നിസ്സാരം എന്ന മട്ടിലാണ് കെ മുരളീധരൻ ആരോഗ്യമന്ത്രിയായത്. വന്നു കഴിഞ്ഞ ഉടനെ പ്രശ്നങ്ങൾ ഉണ്ടാകാൻ തുടങ്ങി. വിമർശനം ഉണ്ടാകാത്ത വകുപ്പ് അല്ല ആരോഗ്യവകുപ്പ്. വിമർശനങ്ങളെ പരിഹാസത്തോടുകൂടി ഞങ്ങളാരും നോക്കി കണ്ടില്ല. നീതിബോധം ഇല്ലാതെ കാര്യങ്ങൾ കൈകാര്യം ചെയ്യുകയാണ് വകുപ്പ് മന്ത്രി.

എസ്എംഎ കുട്ടികൾക്ക് സൗജന്യ ചികിത്സ ഇടത് സർക്കാരാണ് നടപ്പിലാക്കിയത്.എത്ര വില കൂടിയ മരുന്നായാലും അത് കൊടുക്കണം എന്നായിരുന്നു നിലപാട്. കുട്ടികളിൽ ആരും മരുന്ന് പരീക്ഷിക്കില്ല.അത് തന്നെ തെറ്റായ നടപടിയാണ്. മരുന്ന് വാങ്ങുന്നതിൽ മന്ത്രിമാർ ഒരു കാലത്തും ഇടപെടാറില്ല. മരുന്ന് കമ്പനി ഉടമകളെയോ, ഏജന്റ്മാരെയോ മന്ത്രിമാർ നേരിട്ട് കാണാറില്ല. SMA കുട്ടികൾക്കുള്ള മരുന്ന് ഉൽപ്പാദിപ്പിക്കുന്ന കമ്പനിയുടെ മേധാവികൾ SAT സൂപ്രണ്ടിനെ കണ്ടു. SAT സൂപ്രണ്ട് മന്ത്രിയെ ഈ പ്രതികളുമായി പോയി കണ്ടു. മരുന്ന് ഏജന്റുമായി മന്ത്രി ചർച്ച നടത്താൻ പാടില്ല. ചട്ടവിരുദ്ധമാണ് നടന്നിരിക്കുന്നത്. കോർപ്പറേറ്റുകൾക്കും മരുന്ന് കമ്പനികൾക്കും വിധേയനായി മന്ത്രി മാറി. കെ മുരളീധരന് മന്ത്രി സ്ഥാനത്ത് ഇരിക്കാൻ അർഹതയില്ലെന്നും സംയുക്ത വാർത്ത സമ്മേളനത്തിൽ മുൻ മന്ത്രിമാർ ആവശ്യപ്പെട്ടു. ആരോഗ്യമന്ത്രി കെ.മുരളീധരനും മരുന്നുകമ്പനി നാറ്റ്കോയുടെ പ്രതിനിധികളും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!