അമ്മങ്കോട് ഇസ്സത്തുൽ ഇസ്ലാം കൾച്ചറൽ സെന്റർ ഒരു വർഷം നീണ്ടുനിൽക്കുന്ന സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

ബോവിക്കാനം: അമ്മങ്കോട് ഇസ്സത്തുൽ ഇസ്ലാം കൾച്ചറൽ സെന്ററിന്റെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് ഉജ്ജ്വല തുടക്കം. ഇന്നലെ (ഒക്ടോബർ 28, ബുധനാഴ്ച) മഗ്രിബ് നിസ്കാരം റഹ്മാൻ ജുമാ മസ്ജിദ് പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ ‘ഇസ്സത്ത് നഗറിൽ’ വെച്ച് നടന്ന ഉദ്ഘാടന സമ്മേളനം
*സയ്യിദ് ഹാരിസ് തങ്ങൾ അൽ ഹൈതമി* (പൊസോട്ട്
തങ്ങൾ)
ഉദ്ഘാടനം ചെയ്തു. നാടിന്റെ മത-സാമൂഹിക-സാംസ്കാരിക മേഖലകളിൽ കാൽനൂറ്റാണ്ട് പിന്നിടുന്നതിന്റെ ഭാഗമായാണ് സിൽവർ ജൂബിലി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.
വൈകുന്നേരം 6മണിക്ക് സംഘാടക സമിതി ചെയർമാൻ റംഷാദ് ബി.കെ പതാക ഉയർത്തിയതോടെയാണ് പരിപാടികൾക്ക് ഔദ്യോഗിക തുടക്കമായത്. തുടർന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ റംഷാദ് ബി.കെ അധ്യക്ഷത വഹിച്ചു. അബ്ദുല്ല അബ്ദുസ്സമദ് ഖിറാഅത്ത് നടത്തി. റഹ്മാൻ ജുമാ മസ്ജിദ് ഖത്തീബ് മുഹമ്മദ് ഫായിസ് ഫൈസി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. സംഘാടക സമിതി കൺവീനർ റഷീദ് കെ.എം സ്വാഗതം ആശംസിച്ചു.
സമ്മേളനത്തിൽ ഉസ്താദ് ശൗക്കത്തലി അൻവരി പെരിന്തൽമണ്ണ (ഖത്തീബ്, പൊവ്വൽ ജുമാ മസ്ജിദ്), ഉസ്താദ് അഷ്റഫ് ഇംദാദി (ഖത്തീബ്, ബോവിക്കാനം ജുമാ മസ്ജിദ്), ഉസ്താദ് അബ്ദുൽ സലാം ഫൈസി (ഖത്തീബ്, മല്ലം ജുമാ മസ്ജിദ്), ഉസ്താദ് മാലിക് ഹബീബ് അൽ-ഇർഷാദി (ഇമാം, റഹ്മാൻ ജുമാ മസ്ജിദ്) എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
മുളിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി മുഹമ്മദ് കുഞ്ഞി, അഹമ്മദ് കബീർ വൈ.എം (പ്രസിഡന്റ്, ഇസ്സത്തുൽ ഇസ്ലാം കൾച്ചറൽ സെന്റർ), അഷ്റഫ് എ (പ്രസിഡന്റ്, ഇസ്സത്തുൽ ഇസ്ലാം കൾച്ചറൽ സെന്റർ ജി.സി.സി കമ്മിറ്റി), ഇർഷാദ് എ.എം (ട്രഷറർ, ഇസ്സത്തുൽ ഇസ്ലാം കൾച്ചറൽ സെന്റർ), ബി.കെ ഷാഫി ഹാജി (പ്രസിഡന്റ്, റഹ്മാൻ ജമാഅത്ത് കമ്മിറ്റി ഇസ്സത്ത് നഗർ),
, ഹംസ തെക്കേപ്പുളളം (ജനറൽ സെക്രട്ടറി, ബോവിക്കാനം ജമാഅത്ത് കമ്മിറ്റി), അബ്ബാസ് കൊളച്ചെപ്പ് (ജനറൽ സെക്രട്ടറി, മല്ലം ജമാഅത്ത് കമ്മിറ്റി), ജലീൽ എം (ജനറൽ സെക്രട്ടറി, റഹ്മാൻ ജമാഅത്ത് കമ്മിറ്റി ഇസ്സത്ത് നഗർ), അബ്ദുൽ ഹമീദ് പി (ട്രഷറർ, റഹ്മാൻ ജമാഅത്ത് കമ്മിറ്റി ഇസ്സത്ത് നഗർ) എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഇസ്സത്തുൽ ഇസ്ലാം കൾച്ചറൽ സെന്റർ ജനറൽ സെക്രട്ടറി ജലീൽ സി.എ നന്ദി രേഖപ്പെടുത്തി.
തുടർന്ന് ഇശാഅ് നിസ്കാരാനന്തരം നടന്ന മജ്ലിസുന്നൂർ ആത്മീയ *സദസ്സിന് എൻ.പി.എം സയ്യിദ് ഫസൽ ഹാമിദ് കോയമ്മ തങ്ങൾ അൽ
ബുഖാരി കുന്നുംകൈ നേതൃത്വം നൽകി*
തുടർന്ന് ആയിരങ്ങൾക്ക് അന്നദാനം നൽകി.

