KSDLIVENEWS

Real news for everyone

ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്ന് അപകടം; പൈലറ്റ് ഉൾപ്പെടെ ആറുപേർക്ക് ദാരുണാന്ത്യം; മരിച്ചവരിൽ പോലീസുദ്യോഗസ്ഥനും അഭിഭാഷകനും

SHARE THIS ON

ഉത്തരാഖണ്ഡിൽ തീർത്ഥാടകരുമായി പറന്ന ഹെലികോപ്റ്റർ തകർന്ന് ആറുപേർ മരിച്ചു. ബദരീനാഥിൽ നിന്ന് ഡെറാഡൂണിലേക്ക് പുറപ്പെട്ട ഹെലികോപ്റ്റർ ജോഷിമഠ് മലനിരകൾക്ക് ഇടയിൽ വെച്ചാണ് തകർന്നത്. ഇന്ന് ഉച്ചയ്ക്ക് 2.20 നാണ് അപകടം ഉണ്ടായത്. മരിച്ചവരിൽ അഞ്ചുപേർ ബെംഗളൂരുവിൽ നിന്നുള്ള തീർഥാടകരാണ്. അപകടത്തിൽ പൈലറ്റും കൊല്ലപ്പെട്ടു.

കനത്ത മഴയും മഞ്ഞുവീഴ്ചയുമാണ് ഹെലികോപ്റ്ററിൻ്റെ നിയന്ത്രണം നഷ്ടപ്പെടാൻ കാരണം. പ്രതികൂല കാലാവസ്ഥയെ വെല്ലുവിളിച്ചാണ് തിരച്ചിൽ സംഘം അപകടസ്ഥലത്തേക്ക് എത്തിയത്. മൃതദേഹങ്ങൾ ഉടൻ ഡെറാഡൂണിലേക്ക് എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കും. അപകടസ്ഥലത്ത് കരസേനയും ദുരന്തനിവാരണസേനയും നടത്തുന്ന പരിശോധന പുരോഗമിക്കുന്നു.

error: Content is protected !!